Monday, November 9, 2009

ഇസ്ലാമും ഈമാനും ഒന്നാണോ?

കഴിഞ്ഞ ബ്ലോഗില് നാം ഈമാന്, ഇഹ്സാന്, ഇസ്ലാം എന്നിവയെ കുറിച്ച് ലഘുവായി ച ര്ച്ച ചെയ്തിരുന്നല്ലോ. ഈ ബ്ലോഗില് ഈമാന്, ഇസ്ലാം എന്നിവയെ കുറിച്ച് വിശദമായി ചര്ച്ച ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അതിന് കാരണമുണ്ട്. ഹസ്രത്ത് യൂസുഫ് സുല്ത്താന് ഷാ ഖാദിരിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന പ്രധാന ആരോപണം ഇതേക്കുറിച്ചാണല്ലോ. പ്രമാണങ്ങളുടെ വെളിച്ചത്തില് ഈ വിഷയം ചര്ച്ച ചെയ്യുമ്പോള് ഇവര് ഉന്നയിക്കുന്ന ആരോപണം എത്രമാത്രം ബാലിശമാണെന്ന് നമുക്കു മനസ്സിലാക്കാനാവും.
ഈമാനും ഇസ്ലാമും ഒന്നാണോ എന്ന വിഷയത്തില് നാളിതു വരെയുള്ള മുസ്ലിം സമൂഹത്തിനിടയില് മുന്നു അഭിപ്രായങ്ങളാണ് ഉള്ളത്.
ഒന്ന് - ഈമാനും ഇസ്ലാമും ഒന്നാണ്.
രണ്ട് - ഈമാനും ഇസ്ലാമും രണ്ടാണ്.
മൂന്ന് - ഈമാനും ഇസ്ലാമും ഒന്നിച്ച് പരാമർശിക്കപ്പെട്ടാല്രണ്ടാണ്. വെവ്വേറെ ഇടങ്ങളിലാണ് പരാമർശിക്കപ്പെടുന്നതെങ്കില് ഒന്നാണ്.

ഈ മൂന്ന് അഭിപ്രായങ്ങളെയും അവരവരുടെ ന്യായങ്ങള് വെച്ച് വിലയിരുത്താം നമുക്ക്.

ഈമാനും ഇസ്ലാമും ഒന്നാണെന്നു പറഞ്ഞവരുടെ ന്യായങ്ങള്
ഈമാനും ഇസ്ലാമും പര്യായ പദങ്ങളാണ് എന്നു അഭിപ്രായപ്പെട്ടവരി ല്പ്രമുഖനാണ് ഇമാം ബുഖാരി(റ). ഇമാം ബുഖാരിക്കൊപ്പം സലഫുകളില് പെട്ട ചിലരും ഈ അഭിപ്രയമാണ് പ്രകടിപ്പിച്ചത്. നബി(സ)യുടെ അടുക്കല് ഒരിക്കല് ജിബ്രീല്(അ) വന്നു കൊണ്ട് ഇസ്ലാം, ഈമാന്, ഇഹ്സാന് എന്നിവ എന്താണെന്നു ചോദിക്കുകയും, ജിബ്രീല്(അ) മടങ്ങിപ്പോയപ്പോള് നിങ്ങളെ ദീന് പഠിപ്പിക്കാനാണ് ജിബ്രീല്(അ) വന്നതെന്ന് നബി(സ) പറയുകയും ചെയ്തു. ഇവിടെ ഇസ്ലാം, ഈമാന്, ഇഹ്സാന് എന്നിവ എല്ലാം ദീനിന്റെ ഭാഗമായിട്ടാണ് നബി(സ) എണ്ണിയത്. ദീന് എന്നാല് അത് ഇസ്ലാമാണ്. അതിനാല് ഈമാനും ഇസ്ലാമും എല്ലാം ഒന്നാണ്. ഇതായിരുന്നു ഇമാം ബുഖാരി(റ)വിന്റെ വാദം.

അല്ലാഹു ഖുര്ആനില് ജനങ്ങളെ ക്ഷണിച്ച ഈമാന് ഇസ്ലാം തന്നെയാണെന്ന് വാദിക്കുന്ന ഈ വിഭാഗത്തിന്റെ ഏറ്റവും വലിയ തെളിവ് ഈമാനിന്റെയും ഇസ്ലാമിന്റെയും വിപരീത പദമായി പ്രയോഗിക്കുന്നത് കുഫ്റ് എന്ന ഒരു പദമാണ് എന്നതാണ്. ഈമാനും ഇസ്ലാമും ഒന്നല്ലെങ്കില് ഒരേ പദം വിപരീത പദമായി വരാന് പറ്റില്ല എന്നതാണ് അതിന്റെ ന്യായം.
'ഇന്നേ ദിവസം നിങ്ങള്ക്ക് നിങ്ങളുടെ ദീനിനെ ഞാന് പൂര്ത്തീകരിച്ചു തന്നിരിക്കുന്നു. എന്റെ അനുഗ്രഹത്തെ നിങ്ങള്ക്കുമേല് ഞാന് സന്പൂര്ണ്ണമാക്കിയിരിക്കുന്നു. മതമായി നിങ്ങള്ക്കു ഞാന് ഇസ്ലാമിനെ തൃപ്തിപ്പെട്ടിരിക്കുന്നു' (അല് മാഇദ-3) 'നിങ്ങള് മുസ്ലിമായിട്ടല്ലാതെ മരിക്കരുത്' (അല് ബഖറ-132) തുടങ്ങിയ ആയത്തുകളും ഇവര് ഇതിന് തെളിവായി ഉദ്ധരിച്ചു.

ഈമാനും ഇസ്ലാമും രണ്ടാണെന്നു പറഞ്ഞവരുടെ ന്യായങ്ങള്
ഇമാം സുഹ് രി(റ), ഹമ്മാദ് ഇബ്നു സൈദ്(റ), ഇമാം അഹ്മദ്(റ) തുടങ്ങി ഒരു വിഭാഗം സലഫുസ്സാലിഹീങ്ങളും, ഇബ്നു അബ്ബാസ്(റ), ഹസന്(റ), മുഹമ്മദ് ഇബനു സീരീന്(റ) തുടങ്ങിയ സഹാബാക്കളിലെയും താബിഉകളിലെയും വലിയ ഒരു വിഭാഗവും ഈമാനും ഇസ്ലാമും രണ്ടാണെന്നു വാദിച്ചു.
ഇവര്ക്ക് ഏറ്റവും വലിയ തെളിവ്, ഹുജുറാത്ത് സൂറത്തിലെ ആയത്താണ്; 'അഅറാബികള് പറഞ്ഞു, ഞങ്ങള് മുഅ്മിനുകളായിരിക്കുന്നു. നബിയേ, താങ്കള് അവരോടു പറയുക, നിങ്ങള് മുഅമിനുകളായിട്ടില്ല. വേണമെങ്കില് അസ്ലംനാ, അഥവാ ഞങ്ങള് മുസ്ലിംകളായിരിക്കുന്നു എന്നു പറഞ്ഞു കൊള്ളുക' (ഹുജുറാത്ത് - 14).
ഈ ആയത്ത് അതിന്റെ പ്രത്യക്ഷത്തില് തന്നെ ഈമാന്, ഇസ്ലാം എന്നിവ രണ്ടും രണ്ട് ആശയങ്ങളാണെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്, ഇസ്ലാമും ഈമാനും ഒന്നാണെന്നു പറയുന്നവര് ഈ ആയത്തിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. നബി(സ)യുടെ അടുക്കല് വന്ന ആ അഅറാബികള് മുനാഫിഖുകളായിരുന്നു. മുനാഫിഖ് ഇസ്ലാമിനു പുറത്താണ്. അതിനാല് അവന് ഈമാനിനും പുറത്താണ്. എന്നാല്, നബി(സ)ക്കു മുന്നില് തങ്ങള് കീഴടങ്ങിയിരിക്കുന്നു എന്നു വേണമെങ്കില് പറയാം. ഇവിടെ അസ്ലംനാ എന്നാല് ഇസ്ലാം മതം സ്വീകരിച്ചു എന്നല്ല, മറിച്ച് അതിന്റെ ഭാഷാര്ത്ഥമായ കീഴടങ്ങി എന്നു മാത്രമാണ് അര്ത്ഥം.
എന്നാല്, ഈ വിശദീകരണം അംഗീകരിക്കാന് ഈമാനും ഇസ്ലാമും രണ്ടാണെന്നു പറയുന്നവര് തയ്യാറാവില്ല. ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് മുനാഫിഖുകളായിരുന്നെങ്കില്, അവരോട് അസ്ലംനാ എന്നു പറയാനല്ല പറയുക. മറിച്ച്, അവര് പറഞ്ഞത് കളവാണെന്ന് തുറന്നു പറയുമായിരുന്നു. സൂറതുല് മുനാഫിഖൂനില് മുനാഫിഖുകള് വന്ന് നബി(സ)യോട് താങ്കള് അല്ലാഹുവിന്റെ റസൂലാണ് എന്ന് ഞങ്ങള് സാക്ഷ്യം വഹിക്കുന്നു എന്നു പറഞ്ഞപ്പോള്, അവര് പറഞ്ഞത് കളവാണ് എന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തുന്നു എന്ന ഖുര്ആന് വാക്യം (അല് മുനാഫിഖൂന് - 1) അവര് അതിനു തെളിവായി ഉദ്ധരിക്കുന്നു.
മാത്രമല്ല, ഈ ആയത്തിന്റെ മുന്പും പിന്പും പരിശോധിച്ചാലും ഇവിടെ ഉദ്ദേശിച്ചത് മുനാഫിഖുകളെയല്ല എന്നു വ്യക്തമാകുമെന്നും ഈ വിഭാഗം വിശദീകരിക്കുന്നു. ഇതിന്റെ മുന്പ് പറയുന്നത് ഹറാമായ കാര്യങ്ങള് ഉപേക്ഷിക്കുവാനും ദോഷം ചെയ്യുന്നവര്ക്കുള്ള ശിക്ഷകളെക്കുറിച്ചുമാണ്. അതില് മുനാഫിഖുകളെ കുറിച്ച് പരാമര്ശിക്കുന്നില്ല. അതിനു ശേഷം അല്ലാഹു അഅറാബികളോട് പറയുന്നു, നിങ്ങള് അല്ലാഹുവിനും റസൂലിനും വഴിപ്പെട്ടാല് നിങ്ങളുടെ അമലുകളില് ഒന്നു പോലും അല്ലാഹു കുറവു വരുത്തുകയില്ല.... മുനാഫിഖുകളാണെങ്കില് അവരുടെ അമലുകള് ഒരു കാലത്തും ഉപകാരപ്പെടില്ലല്ലോ. 
മാത്രമല്ല, ഈ ആയത്തിന്റെ തുടര്ച്ചയായി അല്ലാഹു പറയുന്നുണ്ട്, മുഅ്മിനീങ്ങള് എന്നാല്, അല്ലാഹുവിലും റസൂലിലും വിശ്വസിച്ചതിനു ശേഷം സംശയം ഉണ്ടാവാത്തവരാണ്. ഇവരാണ് ഈമാന് പൂര്ത്തീകരിച്ചവര്. നിങ്ങളുടെ ഈമാന് പൂര്ണ്ണമല്ല. അതു കൊണ്ട് മുസ്ലിംകളായി എന്നു വേണമെങ്കില് പറയാം. അതാണ് ഈ ആയത്തിന്റെ വിശദീകരണമെന്ന് ഈ വിഭാഗം പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു.
ഈ വാദത്തിനു തെളിവായ് ധാരാളം ആയത്തുകളും ഹദീസുകളും ഇവര് വിവരിക്കുന്നുണ്ട്.
1- നേരത്തെ ഉദ്ധരിച്ച, ജിബ്രീല്(അ) ദീന് പഠിപ്പിക്കാനായി വന്ന ആ ഹദീസില് ഇസ്ലാമിനെയും ഈമാനിനെയും രണ്ടായിട്ടാണ് എണ്ണിയത്. ദീനില് പെട്ട, എന്നാല് വ്യത്യസ്തമായ രണ്ട് ആശയങ്ങളാണ് ഇസ്ലാമും ഈമാനും എന്ന് ഇവര് വിശദീകരിക്കുന്നു.
2- സഅദ് ബിനു അബീ വഖാസില് നിന്നു നിവേദനം ചെയ്യപ്പെടുന്ന ഒരു ഹദീസുണ്ട്. നബി(സ) ഒരാള്ക്ക് ചിലതു നല്കി. മറ്റൊരാള്ക്ക് ഒന്നും നല്കിയില്ല. സഹാബത്ത് പറഞ്ഞു; 'അയാള്ക്ക് എന്താണ് നല്കാത്തത്. അയാള് മുഅ്മിനാണല്ലോ?' നബി(സ) ചോദിച്ചു; 'അതോ മുസ്ലിമോ?'. ആ ചോദ്യം നബി(സ) മൂന്നു പ്രാവശ്യം ആവര്ത്തിച്ചു. മുഅമിനും മുസ്ലിമും രണ്ടാണെന്ന് ഇതില് നിന്നു വ്യക്തം.
3- സൂറത്ത് അഹ്സാബില് അല്ലാഹു പറയുന്നു; 'നിശ്ചയം മുസ്ലിം പുരുഷന്മാരും മുസ്ലിം സ്ത്രീകളും മുഅമിന് പുരുഷന്മാരും മുഅമിന് സ്ത്രീകളും...' (അഹ്സാബ് 35). ഒന്നിനെ മറ്റൊന്നിലേക്ക് ചേര്ത്തിപ്പറയണമെങ്കില് രണ്ടും രണ്ടാവണമെന്ന അറബി വ്യാകരണ നിയമ പ്രകാരം മുഅ്മിനും മുസ്ലിമും രണ്ടാണെന്ന് ഈ ആയത്തില് നിന്നു മനസ്സിലാക്കാം.
4- ലൂഥ് നബി(അ)മിന്റെ സമുദായത്തെ കുറിച്ച് പറഞ്ഞ ഇടത്ത് അല്ലാഹു പറയുന്നു; 'അവിടെ ഉണ്ടായിരുന്ന മുഅ്മിനുകളെയെല്ലാം നാം അവിടെ നിന്ന് പുറത്തു കൊണ്ടു വന്നു. അവിടെ മുസ്ലിംകളുടെ ഒരു വീടല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല' (അദ്ദാരിയാത് - 35,36). അവിടെ ഉണ്ടായിരുന്നതായി അല്ലാഹു ഉദ്ദേശിച്ചത്, ലൂഥ് നബി(അ)യുടെ വീടാണ്. അതിലുണ്ടായിരുന്നത് ലൂഥ് നബി(അ)യുടെ ഭാര്യയുമായിരുന്നു. പ്രത്യക്ഷത്തില്, ഇസ്ലാമാണെങ്കിലും മുഅ്മിനുകളുടെ കൂട്ടത്തില് അവര് പെടുന്നില്ല. ഇവിടെയും മുഅ്മിനും മുസ്ലിമും രണ്ടായിട്ടാണ് ഖുര്ആന് വിശദീകരിച്ചത്.
ഇങ്ങനെ ധാരാളം തെളിവുകള് ഈ വിഭാഗം പണ്ഡിതന്മാര് നിരത്തുന്നുണ്ട്. വളരെ വിരുദ്ധവും എന്നാല് ശക്തമായ തെളിവുകളുടെ പിന്ബലം ഉള്ളതുമാണ് രണ്ടു വാദങ്ങളും എന്നതിനാല് ഭൂരിപക്ഷം പണ്ഡിതന്മാരും മൂന്നാമത്തെ അഭിപ്രായത്തെയാണ് പിന്താങ്ങുന്നത്. രണ്ടും ഒന്നാണ്. എന്നാല് രണ്ടും രണ്ടാണു താനും.
അതായത്, ദീനിനെ മൊത്തത്തില് ഉദ്ദേശിച്ചിട്ടാണ് ഇസ്ലാം എന്നു പറയുന്നത് എങ്കില് ഈമാനും അതില് ഉള്പെട്ടിരിക്കുന്നു. അതിനാല് അതിന്റെ വിപരീതമായി കുഫ്റിനെ ഉപയോഗിക്കാവുന്നതാണ്. അതല്ല, ദീനിന്റെ ഭാഗമായി നബി(സ)യുടെ അടുക്കല് ജിബ്രീല്(അ) വന്നു പഠിപ്പിച്ച അഞ്ചു കാര്യങ്ങളെയാണ് ഉദ്ദേശിക്കുന്നതെങ്കില് ഈമാനും ഇസ്ലാമും രണ്ടാണ്. അതിനാലാണ് ഇസ്ലാം കാര്യം അഞ്ചാണ്, ഈമാന് കാര്യം ആറാണ് എന്നെല്ലാം പണ്ടിത സഭകള് മദ്രസകളിലൂടെ നമ്മെ പഠിപ്പിച്ചത്.
ഇതേ കാര്യമാണ് ഹസ്രത്ത് സുല്ത്താന് ശാഹ് ഖാദിരി ജനങ്ങളെ പഠിപ്പിച്ചത്. സാധാരണ പോലെ ഒരു മുസ്ലിം കുടുംബത്തില് ജനിച്ചു വളര്ന്നതു കൊണ്ടു മാത്രം യത്ഥാര്ത്ഥമായ ഈമാന് കിട്ടില്ല. യഥാര്ത്ഥ മുഅ്മിന് എന്നു പറയാനും പറ്റില്ല. 'അല്ലാഹുവിന്റെ അനുവാദം കൂടാതെ ഒരു നഫ്സിനും മുഅ്മിനാവാന് കഴിയില്ല' (യൂനുസ്-100) എന്നത് ഖുര്ആനിന്റെ തന്നെ പച്ചയായ പ്രസ്താവമാണ്. ആര്ക്കും നിഷേധിക്കാനാവില്ല.
എന്നാല്, സ്വാര്ത്ഥ താല്പര്യക്കാരായ സംഘടനാ നേതാക്കള്, സാഹചര്യങ്ങള്ക്കനുസരിച്ച് നിറം മാറാനുള്ള കഴിവില് ഓന്തിനെ തോല്പിച്ചവര്, ജനങ്ങളെ വിഡ്ഢികളാക്കാനാണ് ശ്രമിക്കുന്നത്. ഇസ്ലാമും ഈമാനും രണ്ടാണെന്ന് മദ്രസകളിലൂടെ ജനങ്ങളെ പഠിപ്പിക്കുന്പോള്, സ്റ്റേജ് കെട്ടിയിട്ട് അതു രണ്ടും ഒന്നാണെന്നു പറയാന് അവര്ക്കു മടിയില്ല. ഈയാള് മുഅ്മിനല്ലേ, ആയാള് മുഅ്മിനല്ലേ എന്നതെല്ലാമാണ് അവര്ക്കു പരിഹസിച്ചു കൊണ്ട് ചോദിക്കുവാനുള്ളത്. അവര് പരിഹസിക്കുന്നത്, അല്ലാഹുവിന്റെ അനുവാദമില്ലാതെ ഒരാള്ക്കും മുഅ്മിനാവാന് കഴിയില്ല എന്ന അല്ലാഹുവിന്റെ വാക്കിനെ തന്നെയാണെന്ന് അവര് മനസ്സിലാക്കിയിരുന്നെങ്കില് എന്ന് നമുക്ക് ആഗ്രഹിക്കാനേ കഴിയൂ. ബുദ്ധിയില്ലായ്മ ഒരു കുറ്റമല്ലല്ലോ.... ബുദ്ധി ഉണ്ടായിട്ടും കണ്ണടച്ച് ഇരുട്ടാക്കാന് ശ്രമിക്കുന്നത് അല്ലാഹു പൊറുക്കാത്ത അപരാധമാണ്.

സ്നേഹത്തോടെ,

മുഹമ്മദ് ശാഫി

Monday, November 2, 2009

ഇന്നദ്ദീന ഇന്ദല്ലാഹില് ഇസ്‌ലാം...



സത്യം തേടിയുള്ള എന്‍റെ യാത്രയ്ക്കു പ്രധാനമായും കാരണമായത്‌ നബി(സ)യുടെ ഒരു ഹദീസ്‌ ആയിരുന്നു; എന്‍റെ സമുദായം എഴുപത്തിമൂന്നു വിഭാഗങ്ങളായി ഭിന്നിക്കും. അവരെല്ലാം നരകത്തിലാണ്, ഒരു വിഭാഗം ഒഴികെ. സ്വഹാബാക്കള്‍ ചോദിച്ചു; ആരാണ് അവര്‍? നബി(സ) പറഞ്ഞു; ഞാനും എന്‍റെ സഹാബത്തും നടക്കുന്ന വഴിയേ നടക്കുന്നവര്‍. (തിര്‍മിദി, അബു ദാവൂദ്‌, ഇബ്നു മാജ, അഹ്മദ്).

ലോകത്ത് മുസ്‌ലിംകള്‍ പല വിഭാഗമുണ്ട്. സുന്നി, ഷിയാ, മുജാഹിദ്‌, ജമാഅത്ത്, തുടങ്ങി പല തരം. എല്ലാ വിഭാഗങ്ങളും ഈ ഹദീസ്‌ ഉദ്ധരിക്കാറുണ്ട്. തങ്ങള്‍ നബി(സ)യുടെയും സഹാബത്തിന്റെയും വഴിയേ നടക്കുന്നവരും മറ്റുള്ളവര്‍ അതില്‍ നിന്ന് വ്യതിച്ചലിച്ചവരും ആണെന്ന് ഈ വിഭാഗങ്ങള്‍ എല്ലാം വാദിക്കാറുമുണ്ട്. പഠിക്കുന്ന കാലത്ത് എന്നെ പഠിപ്പിച്ചവരും അങ്ങനെ തന്നെ പറഞ്ഞു.
ആരെന്തു പറഞ്ഞാലും രണ്ടു വട്ടം ആലോചിക്കാതെ അപ്പടി വിഴുങ്ങുന്ന സ്വഭാവം എനിക്കില്ലാത്തതിനാല്‍ ഈ ഹദീസിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു. പഠനത്തിന്റെ ഫലം വളരെ വേദനിപ്പിക്കുന്നതായിരുന്നു. മുസ്‌ലിം സമൂഹം മൊത്തത്തില്‍ നബി(സ)യുടെയും സഹാബത്തിന്റെയും വഴിയേ നടക്കുന്നവരാണ് തങ്ങള്‍ എന്ന് വാദിക്കുന്നുവെങ്കിലും വളരെ തുച്ചമായ ഒരു ശതമാനം മാത്രമാണ് യഥാര്‍ത്ഥത്തില്‍ ആ വഴിയേ നടക്കുന്നുള്ളൂവെന്നത് ആരെയാണ് വേദനിപ്പിക്കാതിരിക്കുക?
നബി(സ)യും സഹാബത്തും നടക്കുന്ന വഴി പരിശുദ്ധ ദീനുല്‍ ഇസ്ലാമാണെന്നതില് ആര്‍ക്കും സന്ദേഹമില്ല. അതിനാല്‍, നമുക്ക് ആദ്യം മനസ്സിലാക്കേണ്ടത് എന്താണ് ദീന്‍ എന്നാണ്. അല്ലാഹുവിങ്കല്‍ ദീന്‍ എന്ന് പറഞ്ഞാല്‍ അത് ഇസ്‌ലാം മാത്രമാണ് (ഖു. ൩-൧൯).
വിശുദ്ധ ദീനുല്‍ ഇസ്ലാമിനെ കുറിച്ച് സഹാബത്തിനെ പഠിപ്പിക്കാന്‍ ഒരിക്കല്‍ ജിബ്രീല്‍(അ) മനുഷ്യ രൂപമെടുത്തു നബി(സ)യുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു ചില ചോദ്യങ്ങള്‍ ചോദിക്കുകയും നബി(സ) മറുപടി കൊടുത്തപ്പോള്‍ "അവിടുന്നു സത്യമാണ് പറഞ്ഞതെ"ന്ന് പറഞ്ഞു അതിനെ അംഗീകരിക്കുകയും ചെയ്തതായി ബുഖാരിയിലും മുസ്ലിമിലും എല്ലാം കാണാം. അതിനാല്‍ തന്നെ ദീനിനെ കുറിച്ചു പഠിക്കാന്‍ ഈ ഹദീസ്‌ എനിക്ക് ഒരു പ്രധാന അവലംബമായിത്തീര്‍ന്നു. ഈ ഹദീസിനെ നമുക്കൊന്ന് വിശകലനം ചെയ്യാം.
ആദ്യമായി ജിബ്രീല്‍(അ) ചോദിച്ചത് എന്താണ് ഇസ്‌ലാം എന്നായിരുന്നു.
നബി(സ) പറഞ്ഞു; അല്ലാഹു അല്ലാതെ ഇലാഹില്ല എന്നും മുഹമ്മദ്‌(സ) അവന്റെ റസൂല്‍ ആണെന്നും നീ സാക്ഷ്യം വഹിക്കുക, നിസ്കാരം നിലനിര്‍ത്തുക, സകാത്ത് കൊടുക്കുക, നോമ്പ് അനുഷ്ഠിക്കുക. ഹജ്ജ്‌ ചെയ്യുക.
ജിബ്രീല്‍(അ) വീണ്ടും ചോദിച്ചു; എന്താണ് ഈമാന്‍?
നബി(സ) പറഞ്ഞു; അല്ലാഹുവിലും മലക്കുകളിലും പ്രവാചകന്മാരിലും കിതാബുകളിലും അന്ത്യ നാളിലും ഖദ്‌റിലും വിശ്വസിക്കുക.
ജിബ്രീല്‍(അ) വീണ്ടും ചോദിച്ചു; എന്താണ് ഇഹ്സാന്‍?
നബി(സ) പറഞ്ഞു; അല്ലാഹുവിനെ നീ കാണുന്നു എന്നത് പോലെ അവനെ നീ ഇബാദത്ത് ചെയ്യലാണ്. നീ അവനെ കാനുന്നില്ലെന്കിലും അവന്‍ നിന്നെ കാണുന്നുണ്ട്.
ജിബ്രീല്‍(അ) വീണ്ടും ചോദിച്ചു; എപ്പോളാണ് അന്ത്യ നാള്‍? നബി(സ) പറഞ്ഞു; അതിനെ കുറിച്ച് ചോദിച്ചവനെക്കാള്‍ ചോദിക്കപ്പെട്ടയാള്‍ക്ക് കൂടുതലായി അറിയില്ല.
ഇവിടെ എന്നെ ആശന്കപ്പെടുത്തിയ ഒന്നാമത്തെ കാര്യം, ഖുര്‍ആന്‍ പറഞ്ഞത് ദീന്‍ എന്നാല്‍ ഇസ്ലാം മാത്രമാണെന്നിരിക്കെ ജിബ്രീല്‍(അ) തന്റെ ചോദ്യത്തില്‍ ഈമാന്‍, ഇഹ്സാന്‍, അന്ത്യ നാള്‍ തുടങ്ങിയ കാര്യങ്ങള്‍ കൂടി ഉള്പെടുത്തിയിരിക്കുന്നു. ഏറെ ചിന്തിച്ചപ്പോളാണ്‌ എനിക്ക് മനസ്സിലായത്‌, ഈമാന്‍ ഇഹ്സാന്‍ എന്നിവ ഇസ്ലാമിന്റെ വിശദീകരണവും അങ്ങനെ ദീനിന്റെ തന്നെ ഭാഗവുമാണ് എന്ന്.
ഈ ഭാഗം അല്പം വിശദീകരിക്കേണ്ടിയിരിക്കുന്നു.
ഇസ്‌ലാം കാര്യങ്ങളില്‍ ഒന്നാമത്തേതായി നബി(സ) എണ്ണിയത് അല്ലാഹു അല്ലാതെ ഇലാഹില്ല എന്നും മുഹമ്മദ്‌(സ) അവന്റെ റസൂല്‍ ആണെന്നും സാക്ഷ്യം വഹിക്കുക എന്നതാണ്. സാക്ഷ്യം വഹിക്കുക എന്നാല്‍ മനസ്സില്‍ ഉറപ്പിച്ചു നാവു കൊണ്ട് വെളിവാക്കി പറയുക എന്നര്‍ത്ഥം.
സാക്ഷ്യം വഹിക്കുന്നതിന് രണ്ടു ഭാഗങ്ങളുണ്ട്;
൧- മനസ്സില്‍ ഉറപ്പിക്കുക
൨- നാവു കൊണ്ട് വെളിവാക്കി പറയുക.
ഇതില്‍ ഒന്നാമത്തെ ഭാഗം അഥവാ, മനസ്സില്‍ ഉറപ്പിക്കല്‍, അത് തന്നെയാണ് ഈമാന്‍ അഥവാ വിശ്വാസം. അതിനാല്‍ അതെങ്ങനെ വേണം എന്നതിന്റെ വിശദീകരണം തേടുകയായിരുന്നു ഈമാന്‍ എന്താണെന്ന ചോദ്യത്തിലൂടെ ജിബ്രീല്‍(അ).
അതിന്റെ വിശദീകരണമായി നബി(സ) പറഞ്ഞ മറുപടിയില്‍ ആറു കാര്യങ്ങളാണ് എണ്ണിയത്. അതില്‍ ഒന്നാമത്തേത് അല്ലാഹുവില്‍ വിശ്വസിക്കുക എന്നതാണ്. കാണാന്‍ കഴിയാത്ത അല്ലാഹുവില്‍ എങ്ങനെ വിശ്വസിക്കും എന്നത് പ്രസക്തമായ സംശയമാണ്. കണ്ണുകള്‍ക്ക്‌ കാണാന്‍ കഴിയാത്തവനാണ് അള്ളാഹു എന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാകിയിട്ടുള്ളതാണ്.
അതിനാലാണ് എന്താണ് ഇഹ്സാന്‍ എന്ന ജിബ്രീല്‍(അ)മിന്റെ ചോദ്യം പ്രസക്തമാവുന്നത്. വളരെ ലളിതമായിരുന്നു നബി(സ)യുടെ മറുപടി. അല്ലാഹുവിനെ കാണുന്നു എന്നത് പോലെ അല്ലാഹുവിനു ഇബാദത്ത് ചെയ്യുക. അതൊരു പ്രായോഗികമായ മാര്‍ഗമാണ്, തത്വമല്ല. ഇസ്ലാമിന്റെ ആശയങ്ങള്‍ ഒന്നും ഒരിക്കലും കേവല തത്വങ്ങള്‍ അല്ലല്ലോ..
ചിന്തിച്ചപ്പോള്‍ എനിക്ക് മനസ്സിലായി; ഇസ്ലാമിന്റെ അടിത്തറ കിടക്കുന്നത് ഈമാനിലാണ്. ഈമാനിന്റെ അടിത്തറയാവട്ടെ ഇഹ്സാനിലും സ്ഥിതി ചെയ്യുന്നു. അതിനാല്‍ ഇഹ്സാന്‍ ഇല്ലാതെ ഈമാന്‍ ശരിയാവില്ല. ഈമാന്‍ ശരിയാവാതെ ഒരുത്തന്റെ നിസ്കാരവും നോമ്പും ഒന്നും അള്ളാഹു സ്വീകരിക്കുകയുമില്ല. എന്നാല്‍, ഇഹ്സാന്‍ എന്നാല്‍ എന്താണെന്ന് പോലും മുസ്‌ലിം ലോകത്ത് ഭൂരിപക്ഷം പേര്‍ക്കും അറിയില്ല എന്നത് എത്രമാത്രം വേദനാജനകമല്ല?!..
ഇഹ്സാന്‍ വിശദീകരിക്കുന്ന ഈ ഹദീസ്‌ ഞാന്‍ ആദ്യമായി പഠിക്കുന്നത് ഇമാം നവവി(റ)യുടെ രിയലുസ്സാലിഹീനിലാണ്. മുറാഖബ എന്ന അധ്യായത്തിലാണ് ഇമാം നവവി(റ) ഈ ഹദീസിനെ ഉദ്ധരിക്കുന്നത്. അതില്‍ നിന്ന് തന്നെ എനിക്ക് മനസ്സിലായി ഇഹ്സാന്‍ എന്നാല്‍ മുറാഖബയാണെന്ന്.
എന്നാല്‍ എന്താണ് മുറാഖബ? മുറാഖബ എന്നാല്‍ നിരീക്ഷിക്കലാണെന്നു എന്നെ പഠിപ്പിച്ചവര്‍ ഡിക്ഷ്നറികള്‍ നോക്കി പറഞ്ഞു തന്നു. ആ മറുപടി എന്‍റെ മനസ്സിനെ ശാന്തമാക്കിയില്ല. കാരണം, അതൊരു സിദ്ധാന്തം മാത്രമായിരുന്നു. വളരെ പ്രായോഗിക മതമായ ഇസ്ലാമില്‍ തീര്‍ത്തും അപ്രായോഗികമായ, യുക്തിസഹമല്ലാത്ത ഇത്തരം വ്യാഖ്യാനങ്ങള്‍ ആരെ തൃപ്തിപ്പെടുതാനാണ്? അതോ, വിവരക്കേടിന്റെയും ചിന്താശീലമില്ലാത്തതിന്റെയും ഫലമോ?
മുറാഖബ എന്നാല്‍ എന്താണെന്ന് അറിയാതെ, അതിലൂടെ അല്ലാഹുവിനെ കാണുന്നത് പോലെ എന്ന അവസ്ഥ പ്രാപിക്കാതെ ഞാനൊരു യഥാര്‍ത്ഥ മുസ്‌ലിം അല്ല എന്ന തിരിച്ച്ചറിവ് എന്നെ അസ്വസ്ഥനാക്കി.
ഒരുപാടു അന്വഷിച്ച് നടന്നതിനു ഒടുവിലാണ് എന്‍റെ ഗുരു ഹസ്രത്ത്‌ മുഹമ്മദ്‌ കുഞ്ഞി ബാവ ഉസ്താദിന്റെ കൈകളില്‍ ഞാനെത്തിപ്പെട്ടത്. അവിടന്നു എന്നെ എന്‍റെ മുര്ഷിദ്‌ ഹസ്രത്ത്‌ ഷെയ്ഖ്‌ യുസുഫ്‌ സുല്‍ത്താന്‍ ശാഹ് ഖാദിരി അവര്‍കളുടെ അടുത്തേക്ക്‌ വഴി നടത്തി.
അവിടുന്നു മുറാഖബ എന്താണെന്ന് എനിക്ക് മനസ്സിലാക്കി തന്നപ്പോള്‍ ഞാന്‍ അറിഞ്ഞു; നബി(സ)യും സഹാബത്തും നടക്കുന്ന വഴിയേ നടക്കുന്നവര്‍ ആരെന്ന്. ദീനിന്റെ അടിത്തറയായ ഇഹ്സാന്‍ അഥവാ, മുറാഖബ എന്താണെന്നു പോലും അറിയാത്തവന് എങ്ങനെ പറയാനാകും താന്‍ നബി(സ)യുടെയും സഹാബത്തിന്റെയും വഴിയിലാണെന്ന്? അള്ളാഹു പറഞ്ഞത് തന്നെ ശരി; അവന്‍ നരകത്തെ മനുഷ്യ ഭൂത വര്‍ഗങ്ങളെ കൊണ്ട് നിറയ്ക്കുക തന്നെ ചെയ്യും. അവനിലേക്കുള്ള വഴിയില്‍ സഞ്ചരിക്കുന്നവര്‍, അല്ലാഹുവിനെയും റസൂലിനെയും അംഗീകരിച്ച് അവരുടെ വഴിയേ നടക്കുന്നവര്‍ അത്രയ്ക്ക് കുറവാണല്ലോ.
എന്‍റെ പ്രിയ സുഹൃത്തേ,
നിങ്ങളോടും എനിക്ക് ഇത്രയേ ചോദിക്കുവാനുള്ളു‌; ദീനിന്റെ അടിത്തറയാവുന്ന ഇഹ്സാനിലേക്ക്, മുറാഖബയിലേക്ക് വരാന്‍ നിങ്ങള്‍ ഇനിയും വൈകുന്നതെന്തേ? ഖുര്‍ആനും ഹദീസും സത്യമാണെന്ന്‌ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? എന്നിട്ടും അല്ലാഹുവിന്റെ വഴിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ നിങ്ങളെ തടഞ്ഞു നിര്‍ത്തുന്നത് ഇബ്ലീസ്‌ അല്ലെങ്കില്‍ പിന്നെ ആരാണ്?




സ്നേഹപൂര്‍വം,


മുഹമ്മദ് ഷാഫി