Tuesday, December 7, 2010

കര്ബല: ചരിത്രത്തിനു പിന്നിലെ ചരിത്രം

സര് ദാദ്, നഃ ദസ്ത് ദാത് ദര് ദസ്ത് യസീദ് (യസീദിന്റെ കൈയില് കൈ നല്കിയില്ല. പകരം ശിരസ്സു നല്കി).
വീണ്ടുമൊരു മുഹര്റം കടന്നു വരുന്പോള് എല്ലാ സത്യ വിശ്വാസിയുടെയും മനസ്സിന്റെ ഏതോ കോണുകളില് വേദനയുടെ നെരിപ്പോട് എരിയുന്നുണ്ടാവും. കര്ബലാ അവന് കണ്ണീരിന്റെ ഓര്മ്മകള് സമ്മാനിക്കുന്നു. രക്തവും കണ്ണീരും ഇടകലര്ന്നൊഴുകി മഹാപ്രളയം തീര്ത്ത് യസീദിന്റെ, അമവീ കൊട്ടാരത്തിന്റെ കല്ത്തുറുങ്കുകള് ഭേദിച്ചു ചെന്നത് ഇങ്ങനെയൊരു മുഹര്റം മാസത്തിലായിരുന്നല്ലോ. കര്ബലായെക്കുറിച്ച് സംസാരിക്കുന്നവര്ക്ക് ഗദ്ഗദം കാരണം വാക്കുകള് തടസ്സപ്പെടുന്നു. എഴുതണമെന്നു കരുതുന്നവരുടെ കണ്ണീരില് കടലാസുകള് കുതിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില് തെരുവോരങ്ങളീ ദിവസം ശിയാക്കളുടെ രക്തത്താല് ചെഞ്ചായമണിയും. ആര്ത്തനാദങ്ങള് ആകാശത്തോളമുയരും.

കര്ബലാ നമുക്കിന്നൊരാഘോഷമായിത്തീര്ന്നിരിക്കുന്നു. ചിരിച്ചാഘോഷിക്കുന്നതിനു പകരം നാം കരഞ്ഞാഘോഷിക്കുന്നുവെന്നു മാത്രം. പടക്കം പൊട്ടിക്കുന്നതിനു പകരം മാറത്തടിക്കുന്നു. പ്രാസംഗികര് ഇന്ന് ആയിരങ്ങള് സംബാദിക്കുകയും ചെയ്യും. ഇതെല്ലാം കാണാന് ഹസ്രത് ഹുസൈന്(റ) തിരിച്ചു വന്നിരുന്നെങ്കില് എന്തായിരിക്കും അവസ്ഥ. അല്ലെങ്കില്, അല്ലാഹുവിങ്കല് ശുഹദാക്കുള്ക്കുള്ള ഉന്നതമായ സ്ഥാനത്തിരുന്ന് ഇതെല്ലാം വീക്ഷിക്കുന്ന ഇമാം ഹുസൈന്(റ) എന്തായിരിക്കും ചിന്തിക്കുന്നത്. ഇങ്ങനെയെല്ലാം ചിന്തിക്കുന്പോള് ചിലതെല്ലാം ഈ സമുദായത്തോട് വിളിച്ചുപറഞ്ഞില്ലെങ്കില് നാളെ അല്ലാഹുവിന്റെ അടുക്കല് കുറ്റക്കാരനായിത്തീരുമെന്ന് ഞാന് വിശ്വസിക്കുന്നതിനാലാണ് ഈ കുറിപ്പ്.

കര്ബലായില് സംഭവിച്ചത് എന്തായിരുന്നുവെന്നും കര്ബലാ നല്കുന്ന സന്ദേശം എന്താണെന്നും നാം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. കര്ബലായുടെ ചരിത്രപരമായ വിശദീകരണമല്ല ഞാന് ഉദ്ദേശിക്കുന്നത്. മറിച്ച് ചരിത്രത്തില് കര്ബലയുടെ പ്രസക്തിയും അതുണ്ടാക്കിത്തീര്ത്ത രാഷ്ട്രീയവും സാംസ്കാരികവുമായ പ്രതിഫലനങ്ങളെയും വിലയിരുത്താനാണ് എന്റെ ശ്രമം.

കര്ബലാ ഇസ്ലാമിക ചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായമായിരുന്നോ?. കര്ബലായില് ഹുസൈന്(റ) അതിദാരുണമായി വധിക്കപ്പെട്ടതിലൂടെ പരാജയപ്പെട്ടത് ആരാണ്?. ഹുസൈനോ? യസീദോ? മുസ്ലിം ഉമ്മത്തോ?

ഈ ചോദ്യങ്ങള്ക്കെല്ലാം ഉത്തരം കിട്ടണമെങ്കില് ആദ്യം വേറെ ചില കാര്യങ്ങള് നാം മനസ്സിലാക്കേണ്ടിയിരുക്കുന്നു. എന്തിനാണ് ഇമാം ഹുസൈന്(റ) കര്ബലായിലേക്ക് പോയത്?. യസീദിന്റെ ഭരണത്തിന് ഇമാം ഹുസൈന്(റ)വിന് എന്തേ കീഴ്പ്പെട്ടുകൂടായിരുന്നോ?. അതില്ലാതെ, കൂടെയുണ്ടായിരുന്നവരുടെയെല്ലാം എതിര്പ്പുകള് വകവെക്കാതെ ഹുസൈന്(റ) എന്തിന് കര്ബലായിലേക്ക് പോയി?. കൂഫയിലെ ജനങ്ങളുടെ പിന്തുണയോടെ ഭരണാധികാരം കൈയാളാമെന്ന് ഇമാം ഹുസൈന്(റ) ദിവാസ്വപ്നം കാണുകയായിരുന്നോ?. അതല്ല, അധികാരമോഹത്തില് ഹുസൈന്(റ) അന്ധനായത്തീര്ന്നതാണോ?. അല്ലെങ്കില് പിന്നെന്തിന് കൂഫക്കാരുടെ സ്വഭാവത്തെക്കുറിച്ച് ഇബ്നു അബ്ബാസ്(റ)വിനെപ്പോലുള്ളവര് മുന്നറിയിപ്പു നല്കിയിട്ടും അതെല്ലാം അവഗണിച്ച് സ്വന്തം ഭാര്യമാരെയും മക്കളെയും കൂട്ടി കര്ബലായിലേക്കു പോയി?. ഇതിനേക്കാള് നല്ലത് യസീദിന്റെ സിംഹാസനത്തിനു മുന്നില് ശിരസ്സു നമിക്കലായിരുന്നില്ലേ?. എങ്കില് പ്രവാചക കുടുംബത്തിലെ ഇത്രയനേകം പേരുടെ രക്തം കൊണ്ട് കര്ബലാ ചെഞ്ചായമണിയില്ലായിരുന്നല്ലോ. എന്തേ ഇമാം ഹുസൈന്(റ) ഇങ്ങനെയൊന്നും ചിന്തിക്കാതിരുന്നു?. എന്തിന് പ്രവാചക കുടുംബത്തെയൊന്നടങ്കം കുരുതിക്കു കൊടുത്തു?. ഇത് വലിയ അക്രമമായിപ്പോയി.... ഇന്ന് നമ്മുടെ പണ്ധിതന്മാര് കര്ബലായെക്കുറിച്ച് വിവരിക്കുന്നതു കേട്ടാല് നാമിങ്ങനെയേ ചിന്തിക്കൂ. കര്ബലായില് സംഭവിച്ചത് ഇസ്ലാമിന്റെ പരാജയമായിരുന്നുവെന്നും അതിനു പിന്നില് യസീദിനെപ്പോലെത്തന്നെ ഇമാം ഹുസൈന്(റ)വും കുറ്റക്കാരനാണെന്നതാണ് ഇവരുടെയെല്ലാം വിശദീകരണങ്ങളിലൂടെ പറയാതെ പറയപ്പെടുന്ന സന്ദേശം.

എന്നാല് വാസ്തവം എന്താണ്?. ഇമാം ഹുസൈന്(റ) അധികാര മോഹിയായിരുന്നില്ല. യസീദിന്റെ കൈയില് നിന്ന് അധികാരം സ്വന്തം കൈകളിലാക്കണമെന്നു കരുതിയിട്ടുമല്ല കര്ബലയിലേക്കു പോയത്. ഇമാം ഹുസൈന്(റ)വിന് കര്ബലയില് അമളി പറ്റിയിട്ടില്ല. ഇമാം ഹുസൈന്(റ)വോ ഇസ്ലാം ദീനോ കര്ബലയില് പരാജയപ്പെട്ടിട്ടുമില്ല. പിന്നെ സംഭവിച്ചതെന്താണ്.

കര്ബലയിലേക്ക് നീങ്ങുന്പോള് ഇമാം ഹുസൈന്(റ)വിന്റെ മനസ്സില് കാര്യങ്ങളെല്ലാം വ്യക്തമായിരുന്നു. ഭരണം പിടിച്ചടക്കുക എന്നതായിരുന്നില്ല ഹുസൈന്(റ)വിന്റെ ലക്ഷ്യം. ഭരണം പിടിച്ചടക്കുകയായിരുന്നു ലക്ഷ്യമെങ്കില് അമവീ ഭരണകൂടത്തിനെതിരില് അബ്ദുല്ലാഹിബ്നുസുബൈര്(റ) ചെയ്തതു പോലെ മക്കയില് തന്നെ തന്പടിച്ച് ആളുകളെ സംഘടിപ്പിക്കാമായിരുന്നു. കൂഫയിലെ ജനങ്ങള് തനിക്ക് പൂര്ണ്ണ പിന്തുണ നല്കുമെന്നും അവരെ ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാമെന്നും ഹുസൈന്(റ) കരുതിയിരുന്നില്ല. കൂഫക്കാരുടെ സ്വഭാവത്തെക്കുറിച്ച് ഇമാം ഹുസൈന്(റ)വിന് നന്നായി അറിയാമായിരുന്നു. തന്റെ പിതാവ് ഇമാം അലി(റ)വിനെ വധിച്ചതുള്പ്പെടെ അവര് ചെയ്ത ക്രൂരതകള് ഇമാം ഹുസൈന്(റ)വിന് അത്ര എളുപ്പത്തില് മറക്കാന് പറ്റുന്നതായിരുന്നില്ലല്ലോ.

പിന്നെ ഇമാം ഹുസൈന്(റ) എന്തിനു കര്ബലായിലേക്കു പോയി. കര്ബലായിലെ രക്തസാക്ഷ്യത്തിലൂടെ ഇമാം ഹുസൈന്(റ) ലക്ഷ്യമിട്ടതെന്തായിരുന്നു?. ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കണമെങ്കില്, കര്ബലാ സംഭവത്തിന്റെയെല്ലാം മുന്പ് യസീദിനെ ഭരണാധികാരിരയായി തെരഞ്ഞെടുക്കപ്പെട്ടപ്പോളുണ്ടായ അസ്വാരസ്യങ്ങള്ക്കിടെ ഇമാം ഹുസൈന്(റ) ബസ്വറയിലെ പ്രമുഖരായിരുന്ന അഞ്ചു പേര്ക്കെഴുതിയ കത്ത് നാമൊന്നുകൂടി വായിക്കണം. ഇമാം ഹുസൈന്(റ) ആ കത്തില് ഇങ്ങനെയെഴുതി: “നിശ്ചയം, മുഹമ്മദ് നബി(സ)യെ അല്ലാഹു മറ്റു പടപ്പുകളെക്കാള് പരിശുദ്ധനാക്കുകയും നുബവ്വത്ത് കൊണ്ട് ആദരിക്കുകയും രിസാലത്ത് കൊണ്ട് തെരഞ്ഞെടുക്കുകയും ചെയ്തു. പിന്നീടവിടത്തെ അല്ലാഹു തന്നിലേക്ക് പിടിക്കുകയും തന്റെ അടിമകളെ ഗുണദോഷിക്കുകയും ചെയ്തു. നബി(സ)തങ്ങള് ഏതൊന്നു കൊണ്ട് നിയോഗിക്കുപ്പെട്ടുവോ അതവിടന്ന് എത്തിച്ചുതരികയും ചെയ്തു. ഞങ്ങള് അവിടത്തെ കുടുംബങ്ങളും ഔലിയാക്കളും വസ്വിയ്യത്ത് ഏല്പിക്കപ്പെട്ടവരും അനന്തരാവകാശികളുമാണ്. ജനങ്ങള്ക്കിടയില് അവിടന്നു നിന്ന സ്ഥാനത്ത് നില്ക്കാന് കൂടുതല് അവകാശമുള്ളതും ഞങ്ങള്ക്കാണ്. എന്നാല്, നമ്മുടെ ജനത മറ്റു ചിലരെ ഞങ്ങളെക്കാള് തിരഞ്ഞെടുത്തു. ഞങ്ങള് അതില് സന്തോഷിക്കുകയും ഭിന്നിപ്പിനെ വെറുക്കുകയും ചെയ്തു. ഞങ്ങളുടെ ആ അവകാശത്തിന് ഞങ്ങള് തന്നെയാണ് അവകാശികള് എന്ന് ഞങ്ങള്ക്ക് അറിയാമായിരുന്നു. എന്നാല് തീര്ച്ചയായും അവര് നല്ലതു തന്നെയാണ് പ്രവര്ത്തിച്ചത്. അവര് സത്യത്തെ സംരക്ഷിക്കുകയും ചെയ്തു. അതിനാല് അല്ലാഹു അവരെ അനുഗ്രഹിക്കുകയും അവര്ക്കും ഞങ്ങള്ക്കും പൊറുത്തുതരികയും ചെയ്തു. ഞാനീ കത്തുമായി എന്റെ ദൂതനെ നിങ്ങളിലേക്ക് അയക്കുകയാണ്. ഞാന് നിങ്ങളെ ക്ഷണിക്കുന്നത് അല്ലാഹുവിന്റെ കിതാബിലേക്കും നബി(സ)യുടെ സുന്നത്തിലേക്കുമാണ്. നിശ്ചയം സുന്നത്ത് തേജോവധം ചെയ്യപ്പെട്ടിരിക്കുന്നു. ബിദ്അത്തിനെ ജീവിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. നിങ്ങള് എന്റെ വാക്കു കേള്ക്കുകയും എന്റെ കല്പന അനുസരിക്കുകയും ചെയ്താല് ഞാന് നിങ്ങളെ നേര്മാര്ഗ്ഗത്തിലേക്കു നയിക്കാം.”

ഇതാണ് ഹുസൈന്(റ) എഴുതിയ കത്ത്. ഈ കത്തില് ഹുസൈന്(റ) തന്റെ നിലപാടുകള് വളരെ വ്യക്തമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. അതിങ്ങനെ മനസ്സിലാക്കാം.

1- അധികാരമല്ല എന്റെ ലക്ഷ്യം. അധികാരം കൈയാളേണ്ടത് ഞാന് തന്നെയാണെങ്കിലും സമുദായം ഭിന്നിക്കുന്നതിനെ ഞാന് ഇഷ്ടപ്പെടുന്നില്ല.

2- എന്നാല് ഉമ്മത്തിന് നേതൃത്വം കൊടുക്കേണ്ടത് ഉമ്മത്തിനെ നേരായ മാര്ഗ്ഗത്തിലേക്ക് നയിക്കാന് പറ്റുന്നവരായിരിക്കണം. അതിന് പ്രാപ്തരായ ആളുകളാണ് മുന്പ് ഭരിച്ചിരുന്നതെന്നതിനാലാണ് അവരെക്കാള് യോഗ്യരും അവകാശികളും ഞങ്ങള് ആയിട്ടുകൂടി ഞങ്ങള് മൌനം പാലിച്ചത്.

3- എന്നാല് ഇന്ന് ഉമ്മത്തിന്റെ നേതൃത്വം വന്നു പെട്ടിരിക്കുന്നത് ഒരിക്കലും അതിനു യോഗ്യരല്ലാത്ത, നേര്മാര്ഗ്ഗത്തിലൂടെ സുന്നത്തിലേക്കും കിതാബിലേക്കും ജനങ്ങളെ നയിക്കാന് കഴിയാത്ത ആളുകളുടെ കൈയിലേക്കാണ്. നബി(സ) വളരെ കഷ്ടപ്പെട്ടു പടുത്തുയര്ത്തിയ ഈ ദീന് ഇങ്ങനെ നശിക്കാന് വിട്ടുകൂടാ. ഇതിനെ പുനരുജ്ജീവിപ്പിച്ചേ പറ്റൂ.

ഇതായിരുന്നു കര്ബലാക്കു പിന്നില് ഹുസൈന്(റ) കണ്ട ലക്ഷ്യം. ദീനിനെ ജീവിപ്പിക്കണം. മരിക്കാന് അനുവദിച്ചുകൂടാ. നബി(സ) തങ്ങള് വളരെ കഷ്ടപ്പെട്ടിട്ടുതന്നെയാണ് ഈ ദീന് ഇവിടെ പടുത്തുയര്ത്തിയത്. ദീനിനെ നശിപ്പിക്കാന് വിട്ടുകൊടുക്കുന്നതിനു പകരം അതിനെ ജീവിപ്പിക്കാന് പറ്റുന്ന മാര്ഗ്ഗങ്ങള് അന്വേഷിക്കണം.

ആ അന്വേഷണത്തിലായിരുന്നു ഇമാം ഹുസൈന്(റ). അതിന് ഇമാം ഹുസൈന്(റ)വിന്റെ മുന്നില് തെളിഞ്ഞുവന്നത് രണ്ടു മാര്ഗ്ഗങ്ങളാണ്.

1- ഹിജാസില്(മക്കയും മദീനയും ഉള്ക്കൊള്ളുന്ന പ്രദേശം) തന്നെ നിലകൊണ്ട് നബി(സ)യുടെ സ്വഹാബാക്കളില് നിന്ന് അവശേഷിക്കുന്നവരുടെ പിന്തുണയോടെ യസീദിന്റെ ഭരണകൂടത്തിനെതിരെ പടയൊരുക്കം നടത്തുക. ഈ മാര്ഗ്ഗം പ്രത്യക്ഷത്തില് ഏറെ നല്ലതായിരുന്നു. സ്വഹാബാക്കളുടെയും മറ്റും പിന്തുണയോടെ ഹിജാസില് ഇമാം ഹുസൈന്(റ) നിലയുറപ്പിച്ചിരുന്നെങ്കില് ഒരുപക്ഷേ, ഇമാം ഹുസൈന്(റ) വധിക്കപ്പെടില്ലായിരുന്നുവെന്ന് ആര്ക്കും തോന്നിയേക്കാം. എന്നാല്, ഇങ്ങനെയൊരു തീരുമാനമെടുത്താല് ധാരാളം അപകടങ്ങള് ഹുസൈന്(റ) കണ്ടു.

ഒന്നാമതായി തന്റെ പിതാവ് അലി(റ) പറഞ്ഞ ചില വാക്കുകള്; ‘ഹിജാസില് ഒരു ആടുണ്ട്. ആ ആട് അതിന്റെ പവിത്രത നശിപ്പിക്കും’. ഹിജാസിന്റെ പവിത്രത നശിപ്പിക്കുന്ന ആ ആട് താനാവരുതെന്ന് ഇമാം ഹുസൈന്(റ)വിന് നിര്ബന്ധമുണ്ടായിരുന്നു. അതിനാലാണ്, ഹിജാസില് തന്നെ നില്ക്കാന് പലരും നിര്ബന്ധിച്ചപ്പോളും അതിനു സമ്മതിക്കാതെ ഇമാം ഹുസൈന്(റ) അവരോടു പറഞ്ഞത്; “ഒരു ചാണെങ്കിലും ഹിജാസിന്റെ വെളിയില് വെച്ച് കൊല്ലപ്പെടുന്നതാണ് ഒരു ചാണ് പോലും ഹിജാസിനകത്തായി വധിക്കപ്പെടുന്നതിനേക്കാള് എനിക്കിഷ്ടം.”

ഹിജാസില് നിന്ന് പുറത്തു പോകാന് വേറെയും കാരണങ്ങളുണ്ടായിരുന്നു. തനിക്ക് പിന്തുണയുമായി അബ്ദുല്ലാഹിബ്നുസുബൈര്(റ) മുന്നോട്ടു വന്നെങ്കിലും ഉള്ളിന്റെയുള്ളില് ഒരു അധികാരമോഹം അബ്ദുല്ലാഹിബ്നു സുബൈറി(റ)ന് ഉണ്ടോ എന്ന് ഇമാം ഹുസൈന്(റ) സംശയിച്ചു. തന്നെ കാണാനും ഹിജാസില് നിന്നു പുറത്തുപോവരുതെന്നു പറയാനുമായി വന്ന അബ്ദുല്ലാഹിബ്നു സുബൈര്(റ) മടങ്ങിപ്പോയപ്പോള് ‘ഇദ്ദേഹത്തിന് ഞാന് ഹിജാസ് വിട്ട് ഇറാഖിലേക്ക് പോകുന്നതിനെക്കാള് പ്രിയപ്പെട്ടതായി മറ്റൊന്നും ഈ ഭൂമുഖത്തില്ലെന്ന്’ ഹുസൈന്(റ) പറഞ്ഞത് അതു കൊണ്ടായിരുന്നു. ഇബ്നു അബ്ബാസ്(റ)വിന് ഹുസൈന്(റ) ഹിജാസ് വിട്ടുപോകുന്നതില് ശക്തമായ എതിര്പ്പുണ്ടായിരുന്നു. എന്നാല് അബ്ദുല്ലാഹിബ്നുസുബൈര്(റ)വിന്റെ മനസ്സില് ഒരു അധികാരമോഹം ഉണ്ടെന്ന കാര്യത്തില് ഇബ്നു അബ്ബാസ്(റ)വിനും സംശയമുണ്ടായിരുന്നു. ഹിജാസില് നിന്ന് പുറത്തുപോവാനുള്ള തീരുമാനത്തില് ഹുസൈന്(റ) ഉറച്ചുനിന്നപ്പോള് ഇബ്നു അബ്ബാസ്(റ) പറഞ്ഞു: “നിങ്ങള് ഇബ്നു സുബൈറിനെ സന്തോഷിപ്പിക്കുകയാണ് ചെയ്യുന്നത്”. ഹുസൈന്(റ)വിന്റെ അടുക്കല് നിന്ന് മടങ്ങുന്പോള് ഇബ്നു അബ്ബാസ്(റ) ഇബ്നു സുബൈര്(റ)വിന്റെ അടുത്തു ചെന്ന് മുഖത്തു നോക്കിത്തന്നെ അക്കാര്യം പറയുകയും ചെയ്തു; ‘ഇപ്പോള് നിന്റെ മനസ്സിന് തൃപ്തിയായല്ലോ’ എന്ന്.

സഹാബികളില് പ്രമുഖനായ ഇബ്നുസുബൈര്(റ)വിന്റെ മനസ്സില് ഇങ്ങനെയൊരു ചിന്തയുണ്ടോ എന്ന സംശയം മാത്രമായിരുന്നില്ല ഹിജാസിനു വെളിയില് പോകാന് പ്രേരിപ്പിച്ച ഘടകം. എന്തുവന്നാലും താന് വധിക്കപ്പെടുമെന്ന് ഹുസൈന്(റ)വിന് അറിയാമായിരുന്നു. തന്നെ സ്നേഹിക്കുന്നവരോടായി ഒരിക്കല് ഹുസൈന്(റ) പറഞ്ഞു: “ഞാന് ഏതു മൃഗങ്ങളുടെ മാളത്തില് പോയി ഒളിച്ചാലും അവരെന്നെ പുറത്തുകൊണ്ടു വന്ന് അവരുടെ ആവശ്യം നേടിയെടുക്കും”. എന്നാല്, വധിക്കപ്പെടുന്നതിനു മുന്പ് പരിശുദ്ധ ദീനുല് ഇസ്ലാമിനൊരു പുതുജീവന് നല്കുക എന്ന ദൌത്യം നിര്വ്വഹിക്കേണ്ടതുമുണ്ടായിരുന്നു. ഹിജാസില് ഇമാം ഹുസൈന്(റ) നിലയുറപ്പിച്ച് സഹാബാക്കളുടെയെല്ലാം പിന്തുണയോടെ യസീദിനെതിരില് തിരിയുന്പോള്, സ്വാഭാവികമായും അധികാരമോഹിയായ യസീദും കൂട്ടരും ഹിജാസിനെ ആക്രമിക്കും. മക്കയും മദീനയും ആക്രമിക്കപ്പെട്ടാല് അതിന്റെ പവിത്രത തന്നെ നഷ്ടപ്പെടും. മാത്രമല്ല, സ്വഹാബാക്കളില് ശേഷിക്കുന്നവരെല്ലാം കൊല്ലപ്പെടുകയും ചെയ്യും. അതോടെ അതിനു ശേഷം ദീനിനെ നിലനിര്ത്താന് പറ്റിയവര് ഇല്ലാതാവുകയും ദീന് മൊത്തത്തില് നശിപ്പിക്കപ്പെടുകയും ചെയ്യും. താന് ഏതൊന്നിനു വേണ്ടിയാണോ യസീദിനെതിരില് തിരിയുന്നത് അതു നേടാനാവാതെ വരികയും സംഭവിക്കാന് പാടില്ലാത്തത് അങ്ങനെ സംഭവിക്കുകയും ചെയ്യുമെന്ന് ഇമാം ഹുസൈന്(റ) മനസ്സിലാക്കി. അതിനാലാണ് ഹിജാസില് നിന്ന് പുറത്തു പോകണമെന്ന് ഇമാം ഹുസൈന്(റ) ശഠിച്ചത്.

2- ഇമാം ഹുസൈന്(റ) മുന്നിലുണ്ടായിരുന്ന രണ്ടാമത്തെ മാര്ഗ്ഗമാണ് അവിടന്നു തെരഞ്ഞെടുത്തത്. ഈ ദീനിനു വേണ്ടി സ്വന്തം ജീവന് നല്കുക. അതിലൂടെ യസീദിന്റെ ഭരണകൂടത്തിനെതിരായ ഉമ്മത്തിന്റെ രോഷം ആളിക്കത്തിക്കുക. അങ്ങനെ കണ്ണീരും രോഷവും അണപൊട്ടിയൊഴുകി യസീദിനെതിരെയുള്ള കൊടുങ്കാറ്റായി അത് പരിണമിക്കും. അതില് അവന്റെ കൊട്ടാരം തകര്ന്നു വീഴും. അതിലൂടെ മരിച്ചുകൊണ്ടിരിക്കുന്ന ദീനിനെ ജീവിപ്പിക്കുക എന്ന ലക്ഷ്യം നേടാന് കഴിയുമെന്ന് ഇമാം ഹുസൈന്(റ)വിന് ഉറപ്പുണ്ടായിരുന്നു. അതിനാലാണ് ഇമാം ഹുസൈന്(റ) കര്ബലയിലേക്ക് യാത്ര തിരിച്ചത്.

ഹുസൈന്(റ) ഒരിക്കലും കൂഫയിലെ ജനങ്ങളെ വിശ്വസിച്ചിരുന്നില്ല. അവരെക്കുറിച്ച് വേണ്ടുവോളം മനസ്സിലാക്കിയിരുന്നു ഇമാം ഹുസൈന്(റ). മാത്രമല്ല, കര്ബലായില് എത്തുന്നതിനു മുന്പു തന്നെ അവര് തന്നെ വഞ്ചിച്ചുവെന്ന യാഥാര്ഥ്യം ഹുസൈന്(റ) മനസ്സിലാക്കിയിരുന്നു. ഇന്നത്തെ പണ്ഡിതന്മാര് വിശദീകരിക്കുന്നതു പോലെ അധികാരം ലക്ഷ്യം വെച്ചുള്ളതായിരുന്നു ഹുസൈന്(റ)വിന്റെ യാത്രയെങ്കില് തല്ക്ഷണം അദ്ദേഹം ജീവന് രക്ഷിക്കാനായി മടങ്ങിയേനെ. എന്നാല്, ദീനിനെ രക്ഷിക്കാന് ജീവന് നല്കുക എന്ന തത്വം ഉള്ക്കൊണ്ട ഹുസൈന്(റ) ഒരിക്കലും മുന്നോട്ടു വെച്ച കാല് പിന്നോട്ട് വെക്കാന് തയ്യാറായിരുന്നില്ല.
അല്ലാഹുവിനെയും റസൂലിനെയും അംഗീകരിക്കാത്തവര്ക്കു കീഴ്പ്പെട്ടു നില്ക്കേണ്ടിവരികയെന്നത് ഏറ്റവും വലിയ നിന്ദ്യതയാണ്. ആ നിന്ദ്യത ഏറ്റവും പ്രതാപശാലിയായ പ്രവാചകന്റെ പൌത്രന് ചിന്തിക്കാന് പോലും കഴിയാത്തതായിരുന്നു. മാത്രമല്ല, ആ നിന്ദ്യതയിലേക്ക് തന്റെ ഭാര്യമാരെയും കുട്ടികളെയും വിട്ടുകൊടുക്കാനും ഇമാം ഹുസൈന്(റ) തയ്യാറായില്ല. അതിനാലാണ് കൂഫയിലേക്ക് യാത്ര പോകുന്നുവെങ്കില് കുടുംബത്തെ കൂടെ കൂട്ടരുത് എന്ന ഇബ്നു അബ്ബാസ്(റ)വിന്റെ അപേക്ഷ ഹുസൈന്(റ) തള്ളിക്കളഞ്ഞത്. “അല്ലാഹുവിന്റെ ദിക്റിനെത്തൊട്ട് ഹൃദയം അശ്രദ്ധമാക്കപ്പെട്ടവനെ നിങ്ങള് അനുസരിക്കരുത്” എന്ന ഖുര്ആനിന്റെ ശാസന ഹുസൈന്(റ) അക്ഷരം പ്രതി അനുസരിച്ചു. നിന്ദ്യതയെക്കാള് നല്ലത് ധീരമായി ഒരു നിമിഷമെങ്കിലും ജീവിക്കുന്നതാണെന്ന് ആ ജീവിതം നമ്മെ പഠിപ്പിച്ചു. യസീദിന്റെ കൈകളില് കൈ കൊടുക്കുന്നതിനു പകരം ശിരസ്സ് കൊടുത്തു എന്നു പറയുന്നത് അതിനാലാണ്. അതില് നിന്ന് പാഠമുള്ക്കൊണ്ടാണ് പ്രവര്ത്തിക്കുക, അല്ലെങ്കില് മരിക്കുക എന്ന ചിന്തക്ക് ഗാന്ധി രൂപം നല്കിയത്. ഇത്രയും ധീരമായ ചരിത്രം സൃഷ്ടിച്ച നേതാവിനെ മാറത്തടിച്ച് നിലവിളിച്ചുകൊണ്ടാണോ നാം ഓര്ക്കേണ്ടത്?. അതല്ല, അവിടന്ന് ഏതൊന്നിനു വേണ്ടി ജീവന് നല്കിയോ ആ ദൌത്യം ഏറ്റെടുത്തു പ്രാവര്ത്തികമാക്കുകയോ എന്നു ചിന്തിക്കേണ്ടത് ഇതു വായിക്കുന്നവരാണ്.

ഹുസൈന്(റ) ജീവന് കൊടുത്തും കാത്ത ദീനിന്റെ പിന്തുടര്ച്ചാവകാശിയാണെന്നു പറയാന് എന്തധികാരമുണ്ട് നിങ്ങള്ക്ക്?. ദീനിനെ ജിവിപ്പിക്കാന് ജിവന് കൊടുക്കാന് നിങ്ങളെക്കൊണ്ടാവില്ലെങ്കിലും നിങ്ങളുടെ സ്വന്തം ജിവിതത്തിലെങ്കിലും ദീനിനെ ജീവിപ്പിക്കാന് നിങ്ങള്ക്ക് കഴിയുന്നില്ലെങ്കില് ഈ ദീനുമായി നിങ്ങള്ക്കെന്തു ബന്ധമാണ് ഉള്ളത്?. അതിനാലാണ്, ‘സത്യത്തില് നിങ്ങളും യസീദിന്റെ പിന്തുടര്ച്ചക്കാരാണ്, കര്ബലായില് നിന്ന് യുദ്ധമുതലായി നിങ്ങളെന്തെല്ലാം നേടി’യെന്ന് ഒരു കവി ചോദിച്ചത്. ആ ചോദ്യം ഇതു വായിക്കുന്ന നിങ്ങളുടെ ഓരോരുത്തരുടെയും ചങ്കില് തറക്കേണ്ടതും നെഞ്ചില് കൈവെച്ച് സ്വയം ഉത്തരം കണ്ടെത്തേണ്ടതുമാണ്.

Monday, November 29, 2010

തൗഹീദീ രാജമാര്‍ഗ്ഗം: ഒരു ലഘു പരിചയം

313 മുര്‍സലീങ്ങളിലൂടെയും ഒന്നേകാല്‍ ലക്ഷം വരുന്ന അമ്പിയാക്കളിലൂടെയും മാനവ സമൂഹത്തിലേക്ക് അല്ലാഹു അവതരിപ്പിച്ച ജീവിത പദ്ധതിയാണ് വിശുദ്ധ ഇസ്ലാം ദീന്‍. അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ദീന്‍ അതു മാത്രമാണ്. മനുഷ്യ സൃഷ്ടിപ്പിനു പിന്നില്‍ അല്ലാഹുവിന് വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. അതിനാലാണ്. "കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്ന ഒരു വിഭാഗത്തെയാണോ നീ സൃഷ്ടിക്കുന്നത്?" എന്ന മലക്കുകളുടെ എതിരഭിപ്രായത്തെ മാനിക്കാതെ "നിങ്ങള്‍ക്കറിയാത്തത് എനിക്കറിയാം." എന്ന് പറഞ്ഞ് മനുഷ്യ സൃഷ്ടിപ്പിന് അല്ലാഹു തീരുമാനിച്ചത്. അല്ലാഹുവിനെക്കുറിച്ചുള്ള അറിവ് നേടലാണ് ആ സൃഷ്ടി ലക്ഷ്യമെന്ന് ഒരു ഖുദ്സിയ്യായ് ഹദീസില്‍ നിന്ന് മനസ്സിലാക്കാം. ഖുര്‍‍ആനില്‍ പറയുന്നത് സൃഷ്ടിലക്ഷ്യം മനുഷ്യന്‍ അല്ലാഹുവിന് അടിമപ്പെടലും അവനെ ആരാധിക്കലുമാണെന്നാണ്. അതായത്, അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കുക എന്നതാണ് മനുഷ്യ സൃഷ്ടിയുടെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കാരിക്കുന്നതിനുള്ള മാര്‍ഗ്ഗ രേഖയാണ് ഇസ്ലാം ദീന്‍.

ശഹാദത്ത്, നിസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, തുടങ്ങിയ വിവിധ അനുഷ്ഠാനങ്ങളും, അല്ലാഹു, പ്രവാചകന്‍, മലക്കുകള്‍, വേദങ്ങള്‍, അന്ത്യനാള്‍ തുടങ്ങി വിവിധ കാര്യങ്ങളിലുള്ള വിശ്വാസവും ഇഹ്സാന്‍ പോലുള്ള മറ്റു പല കാര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇസ്ലാം ദീന്‍. വിവിധ കാലങ്ങളില്‍ പ്രബോധനം ചെയ്യപ്പെട്ട ഈ ദീന്‍, ആ കാലത്തിനും പ്രദേശത്തിനും സമൂഹത്തിന്‍റെ സ്വഭാവത്തിനും അനുസരിച്ച ചില വ്യതിയാനങ്ങള്‍ സ്വീകരിച്ചിരുന്നു. ഉദാഹരണത്തിന് ആദിമ മനുഷ്യനായ ആദം നബി(അ) പ്രബോധനം ചെയ്ത ദീനിന്‍റെ ശഹാദത്ത് "ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍ റസൂലുല്ലാഹി" എന്നായിരുന്നില്ല, മറിച്ച് "ലാ ഇലാഹ ഇല്ലല്ലാഹു ആദം സ്വഫിയ്യുല്ലാഹി" എന്നായിരുന്നു. നൂഹ് നബി(അ)മിന്‍റെ കാലത്ത് 'ലാ ഇലാഹ ഇല്ലല്ലാഹു നൂഹുന്‍ നജിയ്യുല്ലാഹി' എന്നായി. ഇബ്റാഹീം നബി(അ)ന്‍റെ കാലത്ത് 'ലാ ഇലാഹ ഇല്ലല്ലാഹു ഇബ്റാഹീം ഖലീലുല്ലാഹി' എന്നായി. മൂസാ(അ)മിന്‍റെ കാലത്ത് 'ലാ ഇലാഹ ഇല്ലല്ലാഹു മൂസാ കലീമുല്ലാഹി' എന്നായി. ഈസാ നബി(അ)മിന്‍റെ കാലത്ത് 'ലാ ഇലാഹ ഇല്ലല്ലാഹു ഈസാ റൂഹുല്ലാഹി' എന്നായി. എന്നാല്‍, ഈ അവസ്ഥകളിലൊന്നും ദീന്‍ പൂര്‍ണ്ണതയോടെ പ്രബോധനം ചെയ്യപ്പെട്ടിരുന്നില്ല. അതിന്‍റെ പൂര്‍ണ്ണത സംഭവിക്കുന്നത് അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി(സ)യുടെ ആഗമനത്തോടെയാണ്.

നബി(സ) പ്രബോധനം ചെയ്ത ദീനാണ് പരിപൂര്‍ണ്ണമായ ഇസ്ലാം ദീന്‍. തൗഹീദിന്‍റെ, ഏകദൈവമതത്തിന്‍റെ പൂര്‍ണ്ണതയുടെ രാജമാര്‍ഗ്ഗമാണത്. അതില്‍ ഒന്നിന്‍റെയും കുറവില്ല. അതില്‍ അനാവശ്യമായി ഒന്നുമില്ല. പില്‍ക്കാലത്ത് പണ്ഡിതന്‍‍മാര്‍ ദീനിനെ ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്, മഅരിഫത്ത് എന്നിങ്ങനെ വിഭജിക്കുകയുണ്ടായി. ഇവ നാലും ഉള്‍ക്കൊള്ളുന്നാതാണ് നബി(സ) പ്രബോധനം ചെയ്ത തൗഹീദിന്‍റെ രാജമാര്‍ഗ്ഗം. ഇവ നാലും ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമെ ഒരാള്‍ തൗഹീദിന്‍റെ ഈ ദീന്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടവനാകൂ. അല്ലാതെ ഏതെങ്കിലുമൊരു ഭാഗം മാത്രം പിടിക്കുന്നവന്‍ ദീനിലെ ആ ഒരു ഭാഗം മാത്രം പിന്തുടരുകയും ബാക്കി മൂന്നും ഒഴിവാക്കുകയുമാണ് ചെയ്യുന്നത്. സത്യത്തില്‍, ദീനിനെ പൂര്‍ണ്ണമായി പിന്തുടരുന്നവരുടെ കാഴ്ചപ്പാടില്‍ ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്, മഅരിഫത്ത് എന്ന വിഭജനത്തിന് തന്നെ പ്രസക്തിയില്ല. കാരണം തൗഹീദിന്‍റെ മതം പൂര്‍ണ്ണമാണ്. അതിലൊന്നിന്‍റെയും കുറവില്ല. അതിലുള്ള ഒന്നും അനാവശ്യവുമല്ല. അതിനാല്‍ തന്നെ ശരീഅത്തും ത്വരീഖത്തും ഹഖീഖത്തും മഅരിഫത്തുമെല്ലാം ദീനില്‍ ഓരോരുത്തര്‍ക്കും ആവശ്യമായ ഘടകങ്ങള്‍ തന്നെയാണ്.

തൗഹീദിന്‍റെ പൂര്‍ണ്ണമായ രാജമാര്‍ഗ്ഗം നബി(സ) പ്രബോധനം ചെയ്ത ദീനായിരുന്നുവെനന്ന് നാം വിശദീകരിച്ചുവല്ലോ. മുന്‍കഴിഞ്ഞ കാലങ്ങളില്‍ പ്രബോധനം ചെയ്യപ്പെട്ട ദീന്‍ പൂര്‍ണ്ണത പ്രാപിച്ചതായിരുന്നില്ല. തൗഹീദിന്‍റെ പൂര്‍ണ്ണത "ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍ റസൂലുല്ലാഹി"യിലാണ്. പ്രവാചകന്‍‍മാര്‍ പ്രബോധനം ചെയ്തത് മുഹമ്മദുര്‍ റസൂലുല്ലാഹിക്ക് പകരം അതത് കാലങ്ങളില്‍ വെളിപ്പെട്ട രിസാലത്തനുസരിച്ച ശഹാദത്തായിരുന്നു. എന്നാല്‍, അല്ലാഹുവിലേക്ക് സഞ്ചരിക്കുന്നതിനുള്ള പൂര്‍ണ്ണതയുടെ തൗഹീദ് 'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍ റസൂലുല്ലാഹി' എന്നതാണ്. തൗഹീദിന്‍റെ ഈ കലിമ ആദിമ കാലം മുതല്‍ ഉള്ളതാണ്. ആദിമ മനുഷ്യനായ ആദം നബി(അ)നെ സൃഷ്ടിക്കപ്പെട്ടപ്പോള്‍ ഈ കലിമ അല്ലാഹുവിന്‍റെ അര്‍ശിന് മുകളില് എഴുതി വെക്കപ്പെട്ടതായി അവിടന്ന് കണ്ടുവെന്ന് കിതാബുകളില്‍ കാണാം. മാത്രമല്ല, വിലക്കപ്പെട്ട കനി ഭക്ഷിച്ച് സ്വര്‍ഗ്ഗ ഭ്രഷ്ടനായ ആദം നബി(അ) അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചത് ഈ തൗഹീദിന്‍റെ മഹത്വം മുഖേനയായിരുന്നുവെന്നും ഹദീസുകളില്‍ കാണാം.

ചുരുക്കത്തില്‍ 'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍ റസൂലുല്ലാഹി' എന്ന പൂര്‍ണ്ണമായ തൗഹീദ് ആദിമ കാലം മുതല്‍ക്കേ ഉള്ളതാണ്. അക്കാലങ്ങളില്‍ പ്രവാചകന്‍‍മാര്‍ അത് പ്രബോധനം ചെയ്തിരുന്നില്ലെന്ന് മാത്രം. എന്നാല്‍, മുന്‍കഴിഞ്ഞ പ്രവാചകന്‍‍മാരെല്ലാം പൂര്‍ണ്ണമായ ഈ തൗഹീദിന്‍റെ അനുയായികളായിരുന്നു. ആദം സ്വഫിയ്യുല്ലഹി എന്നോ, നൂഹുന്‍ നജിയ്യുല്ലാഹി എന്നോ, ഇബ്രാഹീം ഖലീലുല്ലാഹി എന്നോ, മൂസാ കലീമുല്ലാഹി എന്നോ, ഈസാ റൂഹുല്ലാഹി എന്നോ പ്രബോധനം ചെയ്യുമ്പോഴും അവര്‍ ഉള്‍ക്കൊണ്ടിരുന്നത് ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍ റസൂലുല്ലാഹി എന്നായിരുന്നു. മുഹമ്മദുര്‍ റസൂലുല്ലാഹി ഉള്‍ക്കൊള്ളാത്ത ഒരു പ്രവാചകനും മുന്‍ കാലങ്ങളില്‍ കഴിഞ്ഞുപോയിട്ടില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്: "പ്രവാചകന്‍‍മാരില്‍ നിന്ന് അല്ലാഹു കരാര്‍ സ്വീകരിച്ച സന്ദര്‍ഭം. നിങ്ങള്‍ക്ക് ഞാന്‍ വേദവും തത്വജ്ഞാനവും നല്‍കിയതിന് ശേഷം നിങ്ങളിലേക്ക്, നിങ്ങളുടെ കൂടെയുള്ളതിനെ വാസ്തവമാക്കുന്ന ഒരു പ്രവാചകന്‍ വന്നാല്‍ നിങ്ങളവരില്‍ വിശ്വസിക്കുകയും സഹായിക്കുകയും വേണം. അവര്‍ പറഞ്ഞു: ഞങ്ങള്‍ അംഗീകരിച്ചു." (ആലു ഇം‍റാന്‍: 81).

ഇങ്ങനെ നോക്കുമ്പോള്‍ 'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍ റസൂലുല്ലാഹി' എന്നത് തൗഹീദിന്‍റെ പൂര്‍ണ്ണതയും മുന്‍കഴിഞ്ഞ പ്രവാചകര്‍ ഉള്‍ക്കൊണ്ടിരുന്ന മാര്‍ഗ്ഗവുമായിരുന്നു. നബി(സ) തന്‍റെ സമൂഹത്തിന് നല്‍കിയ സന്ദേശവും തന്‍റെ പിന്‍‍ഗാമികള്‍ക്ക് അനന്തരാവകാശമായി നല്‍കിയതും ഈ തൗഹീദായിരുന്നു. ഈ തൗഹീദ് ഉള്‍ക്കൊണ്ട് അതിന്‍റെ ലക്ഷ്യമായ അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനം കരസ്ഥമാക്കിയവരെ ബനൂ ഇസ്‍റാഈലിലെ പ്രവാചകന്മാരോട് നബി(സ) ഉപമിച്ചത് അതു കൊണ്ടാണ്. ആ പ്രവാചകന്മാര്‍ 'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍ റസൂലുല്ലാഹി'യിലൂടെ സഞ്ചരിച്ച് അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനം കരസ്ഥമാക്കിയതു പോലെ ഈ ജ്ഞാനികളും അത് നേടിയിരിക്കുന്നു എന്ന് സാരം.

വിശുദ്ധ മതമായ ഇസ്ലാം ദീന്‍ അനുഷ്ഠാന പരമായ അഞ്ചു കാര്യങ്ങളെ കുറിച്ച് പഠിപ്പിക്കുന്നതില്‍ ഒന്നാമത്തേത് ഈ തൗഹീദാണ്. തൗഹീദ് കേവലമൊരു വിശ്വാസ പ്രമാണമല്ല. അതിനൊരു കര്‍മ്മമുണ്ട്. അല്ലാഹുവില്‍ വിശ്വസിക്കുന്ന ഒരാളില്‍ സദാ ഉണ്ടായിരിക്കേണ്ട ഒരു കര്‍മ്മമാണ് തൗഹീദ്. ആ കര്‍മ്മം സദാ ഉണ്ടാവുമ്പോഴാണ് ഹൃദയം ജീവിക്കുന്നതും അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനം നേടുന്നതിന് ഹൃദയം പാകപ്പെടുന്നതും. തൗഹീദിന്റെ ഈ കര്‍മ്മം സ്വീകരിക്കാത്തവര്‍ക്ക്, അതിനെ നിഷേധിക്കുന്നവര്‍ക്ക് നബി(സ) പ്രബോധനം ചെയ്ത ഈ രാജ മാര്‍ഗ്ഗത്തില്‍ ഒരു സ്ഥാനവുമില്ല.

എന്നാല്‍ പല മഹാന്‍മാരും തങ്ങളുടെ ശിഷ്യഗണങ്ങളെ സംസ്കരിക്കുന്നതിന്‍റെ ആദ്യ പടിയായി, ശഹാദത്തിന്റെ അവസ്ഥകളിലേക്ക് അവരെ എത്തിവെക്കുന്നതിനായി ചില ദിക്‍റുകള്‍ നല്‍കിയിരുന്നു. അല്ലാഹു, ഹൂ അല്ലാഹ്,  അല്ലാഹു അല്ലാഹ് തുടങ്ങിയ പല തരത്തിലുള്ള ഈ ദിക്‍റുകള്‍ അവര്‍ നല്‍കിയിരുന്നത് തൗഹീദിന്‍റെ രാജമാര്‍ഗ്ഗം സ്വീകരിക്കുവാന്‍ ശിഷ്യന്‍റെ ഹൃദയത്തെ പാകപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തിലായിരുന്നു. ദിക്‍റുകള്‍ നല്‍കുന്നതിന് പുറമെ മറ്റു പല രീതികളിലൂടെയുമായി അവര് ശിഷ്യന്മാരുടെ ഹൃദയങ്ങളെ സംശുദ്ധമാക്കിയെടുത്തു. ഇത്തരം മഹാന്‍മാരും അവരുടെ ശിഷ്യ ഗണങ്ങളും ചില പ്രത്യേക നാമങ്ങളില്‍ അറിയപ്പെട്ടു. ഖാദിരി, ചിശ്തി, രിഫാഈ, നഖ്‍ഷബന്തി, ശാദുലീ, തുടങ്ങിയ വിവിധ ത്വരീഖത്തുകള്‍ ഉണ്ടാകുന്നത് അങ്ങനെയാണ്. എന്നാല്‍ ഇത്തരം ത്വരീഖത്തുകളില്‍ ഒതുങ്ങുന്നതല്ല തൗഹീദിന്‍റെ പൂര്‍ണ്ണതയുടെ ദീന്‍. സത്യത്തില്‍, നാം വിശദീകരിച്ചതു പോലെ തൗഹീദിന്‍റെ പൂര്‍ണ്ണത നേടുന്നതിന് പറ്റിയ നിലയില്‍ ഹൃദയ സംസ്കരണം നടത്തുക മാത്രമാണ് അവയുടെ ലക്ഷ്യം. തൗഹീദിലേക്കുള്ള യാത്രയുടെ തയ്യാറെടുപ്പ് മാത്രമാണ് ഈ ത്വരീഖത്തുകള്‍. അല്ലഹൂ അല്ലാഹ്, ഇല്ലല്ലാഹു, അല്ലാഹു, ഹൂ അല്ലാഹ് തുടങ്ങിയ ദിക്‍റുകളുടെ സ്ഥാനത്ത് പരിപൂര്ണ്ണ കലിമത്തുത്തൌഹീദ് തന്നെ വരുമ്പോഴാണ് അവന്‍ തൗഹീദിന്‍റെ പൂര്‍ണ്ണമായ മാര്‍ഗ്ഗത്തില്‍, ദീനില്‍ സഞ്ചരിക്കാന്‍ തുടങ്ങുന്നത്. അതിലൂടെ സഞ്ചരിച്ചു കൊണ്ടാണ് സൃഷ്ടി ലക്ഷ്യമായ അല്ലാഹുവിനെ അറിഞ്ഞാരാധിക്കുക എന്നതില് എത്തിപ്പെടേണ്ടത്.

തൗഹീദിന്‍റെ പൂര്‍ണ്ണതയില്ലാതെ സഞ്ചരിക്കുന്ന ത്വരീഖത്തുകള്‍ മുന്‍കഴിഞ്ഞ പ്രവാചകന്‍‍മാരുടെ മാര്‍ഗ്ഗങ്ങളെ പിന്തുടരുന്നവരെപ്പോലെയാണ്. എന്നാല്‍, പൂര്ണ്ണമായ ശഹാദത്തില്‍ സഞ്ചരിക്കുകയും അതു പ്രബോധനം ചെയ്യുകയും ചെയ്യുന്നവരെ ഒരു പ്രത്യേക ത്വരീഖത്തെന്നു പറയുന്നത് പൂര്‍ണ്ണമായും തെറ്റാണ്. കാരണം, അതൊരു ത്വരീഖത്തല്ല, പൂര്‍ണ്ണമായ ദീന്‍ തന്നെയാണ്. നബി(സ) പ്രബോധനം ചെയ്ത തൗഹീദിന്‍റെ ദീനാണത്. ദീനിന്‍റെ ഒരു ഭാഗം മാത്രമായ ത്വരീഖത്തായി അതിനെ ചുരുക്കുന്നതെങ്ങനെയാണ്? "ഓരോ ഔലിയാക്കള്‍ക്കും ഓരോ പാദങ്ങളുണ്ട്, പൂര്‍ണ്ണ ചന്ദ്രനായ നബി(സ)യുടെ പാദത്തിന്‍‍മേലാണ് ഞാന്‍" എന്ന് ശൈഖ് ജീലാനി(റ) പറഞ്ഞത് ഈ അര്‍ത്ഥത്തിലാണ്. അതായത്, ജീലാനി(റ) പ്രബോധനം ചെയ്ത യഥാര്‍ത്ഥമായ മാര്‍ഗ്ഗം 'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍ റസൂലുല്ലാഹി' എന്ന തൗഹീദിന്‍റെ മാര്‍ഗ്ഗമാണ്. അതിനാല്‍ തന്നെ സാധാരണ പറയപ്പെടുന്ന അര്‍ത്ഥത്തിലുള്ള ഒരു ത്വരീഖത്തല്ല അത്. ദീന്‍ തന്നെയാണ്. എന്നാല്‍, തൗഹീദിന്‍റെ പൂര്‍ണ്ണമായ അവസ്ഥ നല്‍കുന്നതിന് മുമ്പ് ഹൃദയ സംസ്കരണത്തിനു മാത്രമായി നല്‍കിയ ചില ദിക്റുകള്‍ പിടിച്ച് ഇതാണ് ജീലാനി(റ)വിന്‍റെ മാര്‍ഗ്ഗമെന്ന് വാദിക്കുന്നവര്‍ ജീലാനി(റ)വിനെയോ അവിടത്തെ മാര്‍ഗ്ഗത്തെയോ മനസ്സിലാക്കാത്തവരും മഹാനവര്‍കളെ താഴ്ത്തിക്കെട്ടുന്നവരുമാണ്.‍

ഏതെങ്കിലുമൊരു ത്വരീഖത്തില്‍ ഒതുങ്ങുതല്ല ദീന്‍ എന്നതിന് ത്വരീഖത്തുകള്‍ ദീനിന് പുറത്താണെന്ന് അര്‍ത്ഥമില്ല. നബി(സ) പഠിപ്പിച്ച തൗഹീദിന്‍റെ ദീനില്‍ നാം മുമ്പ് വിവരിച്ചതു പോലെ പ്രകടമായ പല അനുഷ്ഠാനങ്ങളുമുണ്ട്. ഇതിനെ പണ്ഡിതന്‍‍മാര്‍ ശരീഅത്തെന്നു പരിചയപ്പെടുത്തുന്നു. ഈ അനുഷ്ഠാന കര്‍മ്മങ്ങളുടെ അന്തസത്തയാവട്ടെ അല്ലാഹുവിലേക്കുള്ള യാത്രയാണ്. അല്ലാഹുവിലേക്ക് യാത്ര ചെയ്യുന്നവര്‍ ആദ്യം ഹൃദയം ശുദ്ധമാക്കേണ്ടതുണ്ട്. "ശുദ്ധ ഹൃദയനായി അല്ലാഹുവിനെ സമീപിച്ചവരല്ലാതെ സമ്പത്തും സന്താനവും അന്ത്യ ദിനത്തില്‍ പ്രയോജനപ്പെടുകയില്ല." (അശ്ശുഅറാ: 88,89) എന്ന് ഖുര്‍‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഹൃദയ സംസ്കരണം നടത്താതെ ചെയ്യുന്ന ആരാധനാ കര്‍മ്മങ്ങള്‍ ഒരിക്കലും അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടുകയില്ല. അതിനാല്‍, ഹൃദയ സംസ്കരണത്തിന് ഖുര്‍‍ആന്‍റെയും ഹദീസിന്‍റെയും വെളിച്ചത്തില്‍ മഹാന്മാര്‍ പല വഴികളും രീതികളും സ്വീകരിച്ചു. അവയ്ക്ക് ത്വരീഖതുകള്‍ എന്ന് പേരും നല്‍കി. ഹൃദയ സംസ്കരണം നടത്തി, ശുദ്ധഹൃദയരായി അനുഷ്ഠാന കര്‍മ്മങ്ങള്‍ ചെയ്ത് അല്ലാഹുവിലേക്ക് അടുക്കുന്നവര്‍ പല യാഥാര്‍ത്ഥ്യങ്ങളെയും അനുഭവിക്കുന്നു. അനുഭവങ്ങളുടെ ഈ അവസ്ഥക്ക് ഹഖീഖത്തെന്നു പറയുന്നു. ഈ അനുഭവങ്ങളിലൂടെ അല്ലാഹുവിനെക്കുറിച്ച് ദൃഢബോധം വരുത്തിയ ജ്ഞാനം നേടുവാന്‍ മനുഷ്യനു കഴിയുന്നു. ഇതാണ് മഅരിഫത്ത്.

ഈ നാല് അവസ്ഥകളും ദീനിന്‍റെ ഭാഗമാണ്. നബി(സ) പ്രബോധനം ചെയ്ത ദീന്‍ ഇവ നാലും ഒരേ സമയം ഉള്‍ക്കൊള്ളുന്നതാണ്. നബി(സ)യില്‍ വിശ്വസിക്കുന്ന ഒരു സ്വഹാബിക്ക് ശഹാദത്ത്, നിസ്ക്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ അനുഷ്ഠാന കർമ്മങ്ങള്‍ക്കൊപ്പം തന്നെ ഹൃദയ സംസ്കരണം നടത്തുന്നതിനുള്ള വഴിയും നബി(സ) പഠിപ്പിച്ചിരുന്നു. ആദ്യമായി നല്‍കുന്ന ശഹാദത്ത് ഹൃദയ സംസ്കരണത്തിനുള്ള മാര്‍ഗ്ഗമാണ്. ശഹാദത്തിലൂടെ ഹൃദയ സംസ്കരണം നടത്തി ഇബാദത്തുകള്‍ ചെയ്യുമ്പോള്‍ അവന്‍ ഹഖീഖത്തിന്‍റെയും മഅരിഫതിന്‍റെയും തലങ്ങളിലേക്ക് ഉയരുന്നു. ഇതാണ് തൗഹീദിന്‍റെ ദീന്‍.

ഈ നാല് അവസ്ഥകളില്‍ ഏതെങ്കിലുമൊന്നിനെ തള്ളിപ്പറയുന്നവന്‍ ദീനിനെത്തന്നെയാണ് തള്ളിപ്പറയുന്നത്. മാത്രമല്ല, ഇതിലേതെങ്കിലുമൊരു അവസ്ഥയില്‍ ഒതുങ്ങി നില്‍ക്കുന്നവന്‍ ദീനിനെ പൂര്‍ണ്ണമായും സ്വീകരിച്ചവനല്ല. ശരീഅത്തു മതി, മറ്റൊന്നും വേണ്ടെന്ന് പറയുന്നവന്‍ ദീനിന്റെ മുക്കാല്‍ ഭാഗവും വേണ്ടെന്നു വെക്കുകയാണ് ചെയ്യുന്നത്. നബി(സ) പഠിപ്പിച്ച ദീനിനെ നിഷേധിക്കുക വഴി അവന്‍ അല്ലാഹുവിലേക്ക് എത്തിപ്പെടാതെ വഴിപിഴച്ചു പോകുവാന്‍ സാധ്യത കൂടുതലാണ്. തൗഹീദിന്റെ ദീനില്‍ ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്, മഅരിഫത്ത് എന്ന വിഭജനങ്ങള്‍ക്ക് തന്നെ സ്ഥാനമില്ല. അതിനാല്‍ തന്നെ ശരീഅത്ത് പൂര്‍ത്തിയായിട്ടു മതി ത്വരീഖത്തെന്ന വാദം തനി വങ്കത്തമാണ്. ഒരാളുടെ ശരീഅത്ത് പൂര്‍ത്തിയാകുന്നത് എന്നാണ്? നിസ്കാരവും നോമ്പും ഉപേക്ഷിക്കുവാന്‍ മരണം വരെ ഒരാള്‍ക്ക് പറ്റുമോ? മാത്രമല്ല, ശരീഅത്തില്‍ ഉള്‍പ്പെടുന്നതാണ് ശഹാദത്ത്. അതു കൊണ്ട് ഹൃദയ സംസ്കരണം നടത്തുന്നതാണ് പ്രവാചക പാരമ്പര്യം എന്നിരിക്കെ ശഹാദത്തിന്റെ കര്‍മ്മങ്ങളില്ലാതെ നിസ്കാരവും നോമ്പും മറ്റു കർമ്മങ്ങളുമെല്ലാം സ്വീകരിക്കപ്പെടുന്നതെങ്ങനെയാണ്? മനസ്സില്‍ തൗഹീദില്ലെങ്കില്‍ പ്രകടനാത്മകമായ കേവല കര്‍മ്മങ്ങള്‍ കൊണ്ട് എന്ത് ഫലം? തൗഹീദില്ലാത്തവന് ദീനില്‍ സ്ഥാനമുണ്ടോ? പിന്നെങ്ങനെയാണ് ശരീഅത്ത് പൂര്‍ത്തിയായിട്ടു മതി മറ്റു കാര്യങ്ങള്‍ എന്നു പറയുക?

അതു പോലെത്തന്നെ തൗഹീദിന്റെ വഴിയാകുന്ന ഈ ദീന്‍ പണ്ഡിതന്‍‍മാര്‍ക്കു മാത്രമേ പറ്റുകയുള്ളു എന്നും സാധാരക്കര്‍ക്ക് പറ്റുകയില്ലെന്നുമുള്ള വാദവും ദീനില്‍ നിന്ന് ജനങ്ങളെ വഴി തെറ്റിക്കുന്നതിനു മാത്രമുള്ളതാണ്. നബി(സ) തങ്ങളെ പിന്‍പറ്റിയ സ്വഹാബികള്‍ ദീനില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഏത് കോളേജില്‍ പഠിച്ച്, ഏത് കിത്താബോതിയാണ് പണ്ഡിതന്‍‍മാരായത്? അക്ഷര ജ്ഞാനം പോലുമില്ലാത്തവര്‍ (ഉമ്മിയ്യ്) എന്നാണ് ഖുര്‍‍ആന്‍ (ജുമുഅ: 2) അവരെ വിശേഷിപ്പിച്ചത്. നബി(സ)യുടെ ദീന്‍, തൗഹീദിന്റെ മാര്‍ഗ്ഗം പണ്ഡിത - പാമര വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വേണ്ടതാണ്.

Monday, November 15, 2010

ബലി പെരുന്നാള്- പരിത്യാഗത്തിന്റെ സന്ദേശം

വീണ്ടുമൊരു ബലി പെരുന്നാള് നമ്മിലേക്ക് കടന്നു വരുന്നു. നാമെല്ലാം ആഘോഷത്തിമര്പ്പില് മതിമറന്നാടുന്പോള്, ബലി പെരുന്നാള് ആഘോഷിക്കുന്പോള്, അത് കേവലമൊരു ആഘോഷമല്ലെന്നും ആഘോഷത്തിന്റെ പിന്നിലെ രഹസ്യമെന്തെന്നുമുള്ള കാര്യങ്ങളെ കുറിച്ച് നാം പലപ്പോഴും ചിന്തിക്കാറില്ല. കാരണവുമുണ്ട്, കൂടുതല് ചിന്തിക്കുന്പോള് ബോധ്യപ്പെടുന്ന പല യാഥാര്ഥ്യങ്ങളും പലര്ക്കും അത്ര രുചിക്കുന്നതായിക്കൊള്ളണമെന്നില്ല. എന്നാലും ചില കാര്യങ്ങള് പറയാതെ പോയാല് എനിക്കെന്റെ നാഥനോട് സമാധാനം പറയാന് കഴിയാതെ വരും.


എന്താണ് ബലി പെരുന്നാള്?. ഇസ്ലാമില് ഈദ് അഥവാ പെരുന്നാള് എന്നാല് എന്താണ്?. ഓരോ ഈദും ഓരോ സത്യവിശ്വാസിയോടും വിളിച്ചു പറയുന്നതെന്താണ്?. ഇതെല്ലാമറിയാതെ വെറും പടക്കങ്ങള് പൊട്ടിച്ചും സദ്യയുണ്ടും ആഘോഷിച്ചു തീര്ക്കുകയാണ് നാം നമ്മുടെ ഈ സുദിനത്തെയെങ്കില് നമുക്ക് നഷ്ടപ്പെടുന്നത് ചെറിയ കാര്യങ്ങളായിരിക്കുകയില്ല.

ഇസ്ലാമിലെ ഈദ്, സത്യവിശ്വാസികളുടെ ആഘോഷമാണ്. അല്ലാഹുവിലേക്കു മടങ്ങാനാഗ്രഹിക്കുന്ന, അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുന്ന സത്യവിശ്വാസികള്, അല്ലാഹുവിലേക്കുള്ള അടുപ്പത്തിന്റെ അനര്ഘനിമിഷങ്ങളെ ആഘോഷിക്കുന്നതിനെയാണ് ഈദ് എന്നു പറയുന്നത്. മടങ്ങി എന്നര്ത്ഥം വരുന്ന ആദ എന്ന അറബി പദത്തില് നിന്നാണ് ഈദ് എന്ന വാക്കിന്റെ നിഷ്പത്തി. അഥവാ, മടങ്ങിച്ചേരുന്നതിന്റെ ആനന്ദം- അതാണ് ഈദ്. ഓരോ സത്യവിശ്വാസിയും അല്ലാഹുവിലേക്ക് മടങ്ങിച്ചേരുന്ന ആ നിമിഷങ്ങളെയാണ് ഈദിലൂടെ നാം ആഘോഷിക്കുന്നത്.

ഈദുല് ഫിത്റിനെക്കുറിച്ച് ചിന്തിച്ചാല് ഇക്കാര്യം വളരെ വ്യക്തമായി മനസ്സിലാക്കാനാവും. നോന്പുകാരന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത് അവനെ കാണാനുള്ള അവസരമാണ്. നബി(സ) പറഞ്ഞു, നോന്പുകാരന് രണ്ടു സന്തോഷമാണുള്ളത്. നോന്പു തുറക്കുന്പോളും അല്ലാഹുവിനെ കാണുന്പോളും. നോന്പു തുറക്കുന്പോഴുള്ള ആനന്ദത്തിന്റെ എത്രയോ ഇരട്ടിയാണ് അല്ലാഹുവിനെ കാണുന്പോഴുള്ള ആനന്ദം. അതാണ് ഓരോ സത്യവിശ്വാസിയുടെയും ജിവിതത്തിന്റെ ലക്ഷ്യം. അതാണ് ഈദുല് ഫിത്റ് പ്രതിനിധാനം ചെയ്യുന്നതെങ്കില് ഈദുല് അള്ഹ അതിനെക്കാള് വലിയൊരു ത്യാഗത്തിന്റെ സ്മരണകളാണ് നമുക്കു മുന്നില് അനാവരണം ചെയ്യുന്നത്.

അല്ലാഹുവിനോടുള്ള സ്നേഹമായിരിക്കണം ഒരു സത്യവിശ്വാസിയുടെ ജിവിതയാത്രയിലെ പഥേയം. അല്ലാഹുവിനോടുള്ള സ്നേഹത്തെക്കാള് വലുതായി ഒന്നും ഉണ്ടായിക്കൂടാ. സ്വന്തം മക്കളെയോ മാതാപിതാക്കളെയോ ബിസിനസ്സിനെയോ, ഒന്നിനെയും അല്ലാഹുവിനെക്കാള് കൂടുതലായി സ്നേഹിക്കുവാന് പാടില്ല. ഇക്കാര്യത്തില് അല്ലാഹു ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ചെയ്യുന്നില്ല. അല്ലാഹു പറയുന്നു, “നിങ്ങള്ക്ക് അല്ലാഹുവിനെക്കാളും അവന്റെ റസൂലിനെക്കാളും അവന്റെ മാര്ഗ്ഗത്തില് ജിഹാദ് ചെയ്യുന്നതിനെക്കാളും പ്രിയം നിങ്ങളുടെ മാതാപിതാക്കളോടോ, മക്കളോടോ, സഹോദരങ്ങളോടോ, ഭാര്യമാരോടോ, കുടുംബങ്ങളോടോ, നിങ്ങള് അധ്വാനിച്ചുണ്ടാക്കിയ ധനത്തോടോ, നഷ്ടം ഭയക്കുന്ന കച്ചവടമോ, നിങ്ങളിഷ്ടപ്പെടുന്ന നിങ്ങളുടെ വീടോ ആണെങ്കില് നിങ്ങള് കാത്തിരുന്നു കൊള്ളുക. അല്ലാഹു അവന്റെ വിധിയുമായി വരുന്നതു വരെ. അല്ലാഹു തെമ്മാടികളുടെ സമൂഹത്തെ ഒരിക്കലും നേര്മാര്ഗ്ഗത്തിലേക്ക് നയിക്കുകയില്ല” (അത്തൌബ – 24).

അല്ലാഹുവിനെക്കാള് മറ്റൊന്നിനെയും സ്നേഹിക്കാന് ഒരു മുസ്ലിമിനും കഴിയുകയില്ല, അങ്ങനെ സ്നേഹിക്കല് അനുവദനീയവുമല്ല. എന്നാല്, അല്ലാഹുവിന്റെ ഖലീല് എന്ന സ്ഥാനം കൊണ്ട് ആദരിക്കപ്പെട്ട ഇബ്രാഹിം നബി(അ)മിന് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ച ഇസ്മാഈല്(അ)മിനോട് സ്നേഹം അല്പം കൂടുതലായിപ്പോയോ എന്നൊരു സംശയം. അതിനാല്, ഇബ്രാഹീം നബി(അ)മിനെ ഒന്നു പരീക്ഷിക്കുവാന് തന്നെ അല്ലാഹു തീരുമാനിച്ചു. അങ്ങനെയാണ് ഇസ്മാഈല്(അ)മിനെ അറുക്കുവാനുള്ള കല്പനയുണ്ടായത്.

എന്നാല്, അല്ലാഹുവിന്റെ ഖലീലായ ഇബ്രാഹീം നബ(അ)മിന് അല്ലാഹുവിനെക്കാള് വലുതായി ഒന്നുമില്ലായിരുന്നു. ഇസ്മാഈല്(അ) എന്ന സ്വന്തം മകനോട് സ്നേഹവും വാത്സല്യവുമുണ്ട്, എന്നാല്, അല്ലാഹുവോടുള്ള സ്നേഹത്തേക്കാള് വലുതായിരുന്നില്ല അത്. അതിനാല് തന്നെ അവിടുന്ന് അല്ലാഹുവിന്റെ കല്പനയുണ്ടായ ഉടനെത്തന്നെ മകനെയും കൂട്ടി കത്തിയുമെടുത്ത് മലമുകളിലേക്ക് പോയി. അല്ലാഹുവിനോടുള്ള സ്നേഹത്തെക്കാള് വലുതായി തനിക്കൊന്നുമില്ലെന്ന് അങ്ങനെ ഇബ്രാഹീം നബി(അ) തെളിയിച്ചു. അപ്പോള്, അല്ലാഹുവിന്റെ കല്പനയുണ്ടായി, മരുഭൂമിയില് ഭാര്യയെയും മകനെയും തനിച്ചാക്കി ദീനീ പ്രബോധനത്തിനു പോകാന്. ഭാര്യക്കും മകനും തിന്നാനും കുടിക്കാനും വല്ലതും കിട്ടുമോ എന്ന ചോദ്യത്തിനൊന്നും അവിടെ പ്രസക്തിയില്ല. അല്ലാഹുവിന്റെ കല്പന. അതിനെ അനുസരിക്കുന്നു. അവനോടുള്ള പ്രേമത്തിനു മുന്നില് ഭാര്യയും മക്കളുമൊന്നും തടസ്സമാവുന്നില്ല. ഇബ്രാഹിം(അ) അവരെ മരുഭൂമിയില് ഉപേക്ഷിച്ച് അല്ലാഹു നിര്ദ്ദേശിച്ച വഴിയില് യാത്രയായി.

ഈ ഓര്മ്മകളെ തട്ടിയുണര്ത്തി വീണ്ടുമൊരു ബലി പെരുന്നാള് നമ്മിലേക്ക് കടന്നുവരുന്പോള് നമ്മള് ചിന്തിക്കേണ്ടത് നമ്മുടെ അവസ്ഥയെക്കുറിച്ചാണ്. അല്ലാഹുവിനെക്കാള് കൂടുതലായി നിങ്ങള് എന്തിനെയെല്ലാം സ്നേഹിക്കുന്നു?... നിങ്ങളുടെ ഭാര്യയെ?... നിങ്ങളുടെ മക്കളെ?... നിങ്ങളുടെ ഉമ്മയെ?... നിങ്ങളുടെ ഉപ്പയെ?... നിങ്ങളുടെ ജോലിയെ?... നിങ്ങളുടെ കച്ചവടത്തെ?... എങ്കില് കാത്തിരിക്കുക, അല്ലാഹുവിന്റെ വിധി വരുന്നതു വരെ...

Wednesday, October 6, 2010

പ്രവാചകന്മാരുടെ അനന്തരാവകാശികള്

പ്രവാചകന്മാര്ക്കും അനന്താരാവകാശികളോ? ഒരു പ്രവാചകന് മരിക്കുന്പോള് മരണാനന്തരം മകനിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സ്വകാര്യ സ്വത്താണോ പ്രവാചകത്വം?

വളരെ പ്രസക്തമായ ഒരു വിഷയമാണിത്. അതു മനസ്സിലാക്കേണ്ടത് ഓരോ മുസ്ലിമിനും അനിവാര്യവുമാണ്. കാരണം, അവരെ മനസ്സിലാക്കാതിരിക്കുന്പോള് മുന്കഴിഞ്ഞ സമുദായങ്ങള് അവരുടെ പ്രവാചകന്മാരെ തിരിച്ചറിയാതെ വിമര്ശിക്കുകയും ഉപദ്രവിക്കുകയും ചെയ്തതു പോലെ, പ്രവാചകന്മാരുടെ അനന്തരാവകാശികളെ നമ്മളും ഉപദ്രവിക്കുകയോ അക്രമിക്കുകയോ ചെയ്താല് അതിന്റെ വിപത്ത് വളരെ ഭീകരമായിരിക്കും. മാത്രമല്ല, അവരെ അറിഞ്ഞ് പിന്തുടരേണ്ടതും അന്പിയാക്കളുടെ അനന്തരാവകാശികള് എന്ന നിലയില് അവരെ ആദരിക്കേണ്ടതും നമുക്ക് നിര്ബന്ധമാണ്.

പ്രവാചകന്മാരുടെ അനന്തരാവകാശം എന്നാല് എന്താണ്; പ്രവാചകത്വം തന്നെ അനന്തരാവകാശമായി എടുക്കുകയെന്നാണോ, അതല്ല, അവരുടെ ധനത്തിന്മേലുള്ള അവകാശമാണോ, അതുമല്ല, അവരുടെ ജ്ഞാനത്തിലും ദൌത്യത്തിലുമുള്ള അനന്തരാവകാശമാണോ?

പ്രവാചകത്വം അനന്തരാവകശമായി കൈമാറ്റം ചെയ്യപ്പെടില്ലെന്ന് പണ്ഡിതന്മാര് പറയുന്നു. അല്ലാതിരുന്നെങ്കില് എല്ലാ മനുഷ്യരും ആദം നബി(അ)മിന്റെ മക്കളാണെന്നും അതിനാല് തന്നെ എല്ലാവര്ക്കും അവിടത്തെ പ്രവാചകത്വത്തില് അനന്തരാവകാശമുണ്ടെന്നും അതിനാല് ഞാനും ഒരു പ്രവാചകനാണെന്നും ആര്ക്കും പറയാന് കഴിയുമായിരുന്നു. അതിനാല് തന്നെ പ്രവാചകത്വം അനന്തരാവകാശമായി കൈമാറ്റം ചെയ്യപ്പെടുന്നില്ല. അവരുടെ ധനവും അനന്തരാവകാശമായി ഉപയോഗിക്കപ്പെടാന് പാടില്ല. നബി(സ) പറഞ്ഞു: “ഞങ്ങള് പ്രവാചകന്മാരുടെ സമൂഹത്തെ ആരും അനന്തരമെടുക്കുന്നില്ല. ഞങ്ങള് ഉപേക്ഷിച്ചു പോകുന്നത് സ്വദഖയാണ്” (ബുഖാരി, മുസ്ലിം).

പിന്നെ പ്രവാചകന്മാരുടെ അനന്തരാവകാശികള് ആരാണ്. നബി(സ) പറഞ്ഞു: “ജ്ഞാനികള് പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. നിശ്ചയം പ്രവാചകന്മാര് ദീനാറോ ദിര്ഹമോ അനന്തരാവകാശമായി വെച്ചിട്ടില്ല. അവര് അനന്തര സ്വത്തായി വെച്ചിട്ടുള്ളത് ജ്ഞാനത്തെ മാത്രമാണ്” (അബൂദാവൂദ്, തിര്മിദി, ഇബ്നുമാജ). വളരെ വ്യക്തമാണ് ഈ ഹദീസ്. പ്രവാചകന്മാരുടെ അനന്തരാവകാശികള് ജ്ഞാനികളാണ്. അവര്ക്കു ലഭിച്ച ധനം ജ്ഞാനമല്ലാതെ മറ്റൊന്നുമല്ല.

പ്രവാചകന്മാരുടെ അനന്തരാവകാശികളായ ജ്ഞാനികള് ആരാണ്? എല്ലാ ജ്ഞാനികളും പ്രവാചകന്മാരുടെ അനന്തരാവകാശികളാണോ? ദീനീ വിജ്ഞാനങ്ങള് തന്നെ പലതുണ്ട്; ഫിഖ്ഹ്, ഹദീസ്, തഫ്സീര്, അഖീദ അങ്ങനെ പലതും. ഇതില് ഏതു പഠിച്ചാലാണ് പ്രവാചകന്മാരുടെ അനന്തരാവകാശിയായിത്തീരുന്നത്? അതും എത്ര കൊല്ലം പഠിക്കണം? ആരില് നിന്നു പഠിക്കണം? ഏതു കൊളേജില് പഠിക്കണം? പഠിച്ചിട്ടു നേടുന്ന ബിരുദം എന്തായിരിക്കണം? ഇനി എല്ലാ ബിരുദവും നേടി എന്നു സങ്കല്പിച്ചാല് തന്നെ ഒരു പണ്ഡിതനെക്കുറിച്ച് പ്രവാചകന്മാരുടെ അനന്തരാവകാശി എന്നെങ്ങനെ പറയാന് കഴിയും? “ആകാശത്തിനു ചുവട്ടിലുള്ളതില് ഏറ്റവും നീചമായത് അവര്ക്കിടയിലെ പണ്ഡിതന്മാരായിരിക്കും. അവരില് നിന്നാണ് ഫിത്ന തുടങ്ങുന്നത്. അത് അവരിലേക്കു തന്നെ മടക്കപ്പെടും”(ബൈഹഖി) എന്നെല്ലാം നബി(സ) തന്നെ പറഞ്ഞിരിക്കെ, ഇതെങ്ങനെ അംഗീകരിക്കാനാവും.

വളരെ ന്യായമായ സംശയമാണിത്. ആദ്യമായി നാം മനസ്സിലാക്കേണ്ടത് ഇസ്ലാമില് നാം അറിയേണ്ട ജ്ഞാനം എന്താണെന്നതാണ്. ഭൌതികമായ ലക്ഷ്യത്തോടെ പഠിക്കുന്ന ജ്ഞാനികള് ഒരിക്കലും പ്രവാചകന്മാരുടെ അനന്തരാവകാശികളല്ല. കാരണം നബി(സ) പറഞ്ഞു: “അല്ലാഹുവിന്റെ പ്രീതിക്കായി തേടപ്പെടേണ്ട ജ്ഞാനം ആരെങ്കിലും ഭൌതികമായി ലക്ഷ്യത്തോടെ പഠിച്ചാല് അവന് സ്വര്ഗ്ഗത്തിന്റെ മണം പോലും ലഭിക്കുകയില്ല” (അഹ്മദ്, ഇബ്നു മാജ, തിര്മിദി). അതു പോലെത്തന്നെ ദീനില് ഉപകാരം ചെയ്യാത്ത് ജ്ഞാനം നേടിയവരും പ്രവാചകന്മാരുടെ അനന്തരാവകാശികളല്ല. നബി(സ) പറഞ്ഞു: “നിങ്ങള് അല്ലാഹുവിനോട് ഉപകരപ്രദമായ ജ്ഞാനം ചോദിക്കുകയും ഉപകരാപ്രദമല്ലാത്ത ജ്ഞാനത്തില് നിന്ന് കാവല് തേടുകയും ചെയ്യുക” (ഇബ്നു മാജ).

അങ്ങനെയാണെങ്കില് പിന്നെ ആരാണ് ജ്ഞാനി? പ്രവാചകന്മാരുടെ അനന്തരാവകാശികള് നേടിയിരിക്കേണ്ട ജ്ഞാനം എന്താണ്? വളരെ പ്രസിദ്ധമായ ഒരു ഹദീസ് ഉണ്ട്, അല്ലാഹു പറയുന്നു: “ഞാന് മറഞ്ഞ നിധിയായിരുന്നു. അപ്പോള് ഞാന് അറിയപ്പെടാന് ആഗ്രഹിച്ചു. അപ്പോള് ഞാന് പടപ്പുകളെ പടച്ചു”. ഇതനുസരിച്ച് മനുഷ്യ സൃഷ്ടിപ്പിന്റെ തന്നെ ലക്ഷ്യം അല്ലാഹുവിനെ അറിയുക എന്നതാണ്. ഖുര്ആനില് അല്ലാഹു പറയുന്നു: “നിശ്ചയം ലാഇലാഹ ഇല്ലല്ലാഹു എന്ന കാര്യത്തെ നീ അറിയുക” (മുഹമ്മദ് – 19). അറിവുകളില് ഏറ്റവും ശ്രേഷ്ഠമായതും, ഓരോ മനുഷ്യനും നിര്ബന്ധമായതും, സൃഷ്ടിപ്പിന്റെ ലക്ഷ്യമായതുമെല്ലാം അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനമാണ്. ആ ജ്ഞാനം നേടിയവരാണ് പ്രവാചകന്മാരുടെ അനന്തരാവകാശികള്. അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനമില്ലാതെ മറ്റെന്തെല്ലാം അറിവുകള് പഠിച്ചാലും പ്രവാചകന്മാരുടെ അനന്തരാവകാശിയാകുന്ന പണ്ഡിതനാവുകയില്ല.

അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനം എങ്ങനെ നേടാനാവും എന്നതാണ് അടുത്ത പ്രശ്നം. അല്ലാഹുവിനെ അറിയുക എന്നാല് ഏതെങ്കിലും കോളേജിലോ മറ്റോ പോയി ഗ്രന്ഥങ്ങള് കാണാതെ പഠിക്കലല്ല. അല്ലാഹുവിനെ അറിയാന് അനുഭവജ്ഞാനത്തിലൂടെ അവനെ അറിഞ്ഞവരെ സമീപിക്കണമെന്നാണ് ഖുര്ആന് പറഞ്ഞിട്ടുള്ളത് (ഫുര്ഖാന്-59). അല്ലാഹുവിലേക്ക് അല്ലാഹുവിന്റെ അനുവാദത്തോടെ ക്ഷണിക്കുന്നവരാണ് പ്രവാചകന്മാര് (അഹ്സാബ്-46). അല്ലാഹുവിലേക്ക് അവന്റെ അനുവാദത്തോടെ ക്ഷണിക്കുക എന്ന ദൌത്യം തന്നെയാണ് പ്രവാചകന്മാരുടെ അനന്തരാവകാശികള്ക്കുമുള്ളത്. അതിനാല് തന്നെ, അല്ലാഹുവിലേക്കും അവനെ അറിയുന്നതിലേക്കും ക്ഷണിക്കുന്ന, അല്ലാഹുവിനെ അറിഞ്ഞ ജ്ഞാനികളെ കണ്ടെത്തി പിന്തുടരുക എന്നതാണ് അല്ലാഹുവിനെ അറിയാനുള്ള ഏക മാര്ഗ്ഗം. എത്ര ഗ്രന്ഥങ്ങള് കാണാതെ പഠിച്ചാലും അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനങ്ങളൊന്നും തന്നെ നേടാനാവില്ല. കാരണം, അല്ലാഹുവിനെ അറിയേണ്ടത് മനഃപാഠം പഠിച്ചുകൊണ്ടല്ല.

ഹൃദയത്തെയും അതിന്റെ അവസ്ഥകളെയും അറിയുന്ന ഒരു ജ്ഞാനിയുടെ ശിക്ഷണത്തിലായി ഹൃദയ സംസ്കരണം നടത്തുന്പോള് ഹൃദയത്തിലേക്ക് അല്ലാഹു ഇട്ടുതരുന്ന പ്രകാശമാണ് അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനം. അല്ലാഹു പറഞ്ഞു: “നിങ്ങള് അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്ക്ക് ജ്ഞാനം നല്കും” (അല് ബഖറ-282). ആത്മ സംസ്കരണം നടത്താതെ എത്രതന്നെ ഗ്രന്ഥങ്ങള് പഠിച്ചാലും അവന് അല്ലാഹുവിനെ അറിയാന് കഴിയില്ല എന്നു മാത്രമല്ല, അവര് ഈ സമുദായത്തിനു തന്നെ വളരെ വലിയ വിപത്താണ്. നേരത്തെ നബി(സ)യുടെ ഹദീസ് നാം ഉദ്ധരിച്ചതു പോലെ, ആകാശത്തിനു ചുവട്ടിലുള്ളവരില് ഏറ്റവും നീചര് അവരായിരിക്കും. എല്ലാ ഫിത്നകളും തുടങ്ങുന്നത് അവരില് നിന്നു തന്നെയായിരുക്കും. അതാണ് നാമിന്നു കാണുന്ന പണ്ഡിത സമൂഹത്തിന്റെ അവസ്ഥ. ആത്മ സംസ്കരണം നടത്തുന്ന അല്ലാഹുവിന്റെ ആരിഫീങ്ങളെ പിന്പറ്റേണ്ടതിനു പകരം അവര് അഹന്തയിലും, ഞാന് തന്നെ വലിയ ആളെന്ന ചിന്തയിലും, തങ്ങളെക്കാള് നല്ലവര് വേറെയില്ലെന്ന പ്രചാരണത്തിലും സ്വയം നശിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: “ആത്മാവിനെ സംസ്കരിച്ചവന് നിശ്ചയം വിജയിച്ചിരിക്കുന്നു. അതിനെ അവഗണിച്ചവന് നിശ്ചയം പരാജയപ്പെടുകയും ചെയ്തിരിക്കുന്നു” (അശ്ശംസ്-9,10).

അതിനാല് ഈ വിഭാഗത്തിന്റെ നീരാളിപ്പിടുത്തത്തില് നിന്നു രക്ഷപ്പെട്ട്, അല്ലാഹുവിനെ അറിഞ്ഞ ആരിഫീങ്ങളിലേക്കു മടങ്ങി ഹൃദയത്തെ സംസ്കരിക്കാന് നമ്മള് നിര്ബന്ധിതരാണ്. നമ്മെ അല്ലാഹു പടച്ചത് അതിനു വേണ്ടിയാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ- ആമീന്.

Wednesday, September 15, 2010

എന്താണ് ഇഹ്സാന്?

നമ്മള് മുസ്ലിംകള് ധാരാളമായി കേള്ക്കാറുള്ള ചില പദപ്രയോഗങ്ങളുണ്ട്, ഇസ്ലാം, ഈമാന്, ഇഹ്സാന് എന്നിവ അതില് ചിലതാണ്. ഇസ്ലാമും ഈമാനും എന്താണെന്ന് ചെറുപ്പം മുതല്ക്കേ മദ്രസ്സകളില് നിന്നും മറ്റും നാം പഠിച്ചിട്ടുണ്ട്. എന്നാല്, എന്താണ് ഇഹ്സാന് എന്നതിനെക്കുറിച്ച് നമുക്കിടയില് വ്യക്തമായ ധാരണയില്ല. പലര്ക്കും അതിന്റെ ആവശ്യകതയെക്കുറിച്ചോ പ്രസക്തിയെക്കുറിച്ചോ അറിയില്ല. അതിനാല് തന്നെ അതേക്കുറിച്ച് വിശദമായി ചര്ച്ചചെയ്യേണ്ടതുണ്ടെന്നു തോന്നുന്നു.


എന്താണ് ഇഹ്സാന്?
ഇഹ്സാന് എന്നാല് നന്മ പ്രവര്ത്തിക്കല് എന്നാണ് ഭാഷാര്ത്ഥം. എന്നാല്, ഇസ്ലാമില് ഇഹ്സാന് എന്നതിന് ഇതിനപ്പുറം പ്രത്യേകമായ അര്ത്ഥതലമാണ് ഉള്ളത്. ഇസ്ലാം ദീനിനെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നതിനു വേണ്ടി ജിബ്രീല്(അ) മനുഷ്യരൂപമെടുത്ത് ഒരിക്കല് നബി(സ)യുടെ അടുത്തുവന്നു. അന്ന് ജിബ്രീല്(അ) നബി(സ)യോട് ഇതേ ചോദ്യം ചോദിക്കുകയുണ്ടായി, എന്താണ് ഇഹ്സാന് എന്ന്. നബി(സ) അതിനുള്ള മറുപടിയും നല്കി: “അല്ലാഹുവിനെ കാണുന്നു എന്നതു പോലെ അവന് ഇബാദത്തു ചെയ്യലാണ് ഇഹ്സാന്. അല്ലാഹുവിനെ നീ കാണുന്നില്ലെങ്കിലും അവന് നിന്നെ കാണുന്നുണ്ട്” (ബുഖാരി, മുസ്ലിം). വളരെ വ്യക്തമാണ് ഈ മറുപടി.

ഇഹ്സാന് ചെയ്യുന്നവര്ക്ക് (മുഹ്സിനീങ്ങള്ക്ക്) വളരെ വലിയ വാഗ്ദാനങ്ങളാണ് അല്ലാഹു നല്കിയിട്ടുള്ളത്. മുഹ്സിനീങ്ങളെ അല്ലാഹു സ്നേഹിക്കുന്നുവെന്ന് ഖുര്ആനില് പല ഭാഗങ്ങളിലായി അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. (അല് ബഖറ–195, ആലു ഇംറാന്-134,148, അല് മാഇദ-13,93). അല്ലാഹു നിലകൊള്ളുന്നത് തന്നെ മുഹ്സിനീങ്ങളുടെ കൂടെയാണ് (നഹ് ല്-128, അന്കബൂത്-69). ഒരു തരത്തിലുള്ള ഭയവും ദുഃഖവും അവര്ക്കുണ്ടാവില്ല (അല് ബഖറ-112).

ഇഹ്സാനോടെ അല്ലാഹുവിലേക്ക് മുഖം തിരിച്ചുവെച്ച് ഇബ്രാഹീം നബി(അ)മിന്റെ മില്ലത്തിനെ ഒരാള് പിന്തുടര്ന്നാല് അവനെക്കാള് നല്ല മുസ്ലിം വേറെയില്ല (അന്നിസാഅ്-125). അല്ലാഹുവിന്റെ റഹ്മത്ത് അവരോടെപ്പമുണ്ട് (അഅ്റാഫ്- 56). അവരുടെ കര്മ്മങ്ങളൊന്നും ഒരിക്കലും നിഷ്ഫലമാവുകയില്ല (തൌബ-120, യൂസുഫ്-56,90). അവര് അല്ലാഹുവില് നിന്ന് എന്ത് ആഗ്രഹിക്കുന്നുവോ, അതവര്ക്ക് പ്രതിഫലമായി ലഭിക്കും (സുമര് – 34). അവര്ക്ക് അല്ലാഹുവിങ്കല് നിന്നുള്ള സന്തോഷവാര്ത്തയുണ്ട് (അല് ഹജ്ജ്-37). ഖുര്ആന് അവതരിച്ചതു തന്നെ അവര്ക്ക് സന്തോഷവാര്ത്ത അറിയിക്കാനായിട്ടാണ് (അഹ്ഖാഫ്-12).

എല്ലാത്തിനുമപ്പുറം, “ഇഹ്സാന്റെ പ്രതിഫലം ഇഹസാനല്ലാതെ മറ്റെന്താണ്” (അല്റഹാമാന് – 60). വീണ്ടും അല്ലാഹു പറയുന്നു: “മുഹ്സിനീങ്ങള്ക്ക് പ്രതിഫലമായി ഇഹ്സാനും അതിലധികവുമുണ്ടാവും. അവരുടെ മുഖങ്ങളെ ക്ഷീണമോ നിന്ദ്യതയോ ബാധിക്കുകയില്ല” (യൂനുസ്-26). ഇവിടെ ‘അതിലധികം’ എന്നതു കൊണ്ട് അല്ലാഹുവിന്റെ ദര്ശനം ഉണ്ടാവും എന്നാണ് ഉദ്ദേശിക്കപ്പെടുന്നതെന്ന് സഹീഹ് മുസ്ലിമില് കാണാം. ദുനിയാവില് വെച്ച് അല്ലാഹുവിനെ കാണുന്നതു പോലെ ഇബാദത്തു ചെയ്ത അവര്ക്ക് പരലോകത്ത് അല്ലാഹുവിനെ നേരിട്ടു കാണാമെന്നതില് യാതൊരു സന്ദേഹവുമില്ല. നബി(സ) പറഞ്ഞു: “നിങ്ങള് പൂര്ണ്ണ ചന്ദ്രനെ കാണുന്നതു പോലെ നാളെ നിങ്ങളുടെ നാഥനെ കാണും” (മുസ്ലിം). അല്ലാഹു പറഞ്ഞു: “ചില മുഖങ്ങള് അന്ന് പ്രകാശിക്കുന്നതായിരിക്കും, അവയുടെ നാഥനിലേക്ക് നോക്കിക്കൊണ്ട്.” (അല് ഖിയാമ- 22,23). എന്നാല്, ഇഹ്സാനെന്തെന്ന് അറിയാത്തവര്ക്ക്, ഇഹസാനില്ലാതെ അല്ലാഹുവിനെ ഇബാദത്തു ചെയ്യുന്നവര്ക്ക് ആ ഭാഗ്യം ലഭിക്കുമെന്ന ചിന്ത വെറുതെയാണ്. അല്ലാഹു പറഞ്ഞു: “നിശ്ചയം, അന്നേ ദിവസമവര് അവരുടെ റബ്ബിനെത്തൊട്ട് മറയിടപ്പെട്ടവരായിരിക്കും” (മുഥഫ്ഫിഫീന് – 15).

ചുരുക്കത്തില്, ഇഹ്സാന് എന്നത് ഇസ്ലാമിന്റെ അടിസ്ഥാന ഘടകങ്ങളില് ഒന്നാണ്. മുസ്ലിം സമൂഹം ഇന്ന് അതേക്കുറിച്ച് അജ്ഞരാണെങ്കില് അതിന്റെ ഉത്തരവാദിത്തം അതു മൂടിവെച്ച പണ്ഡിതന്മാര്ക്കാണ്. എല്ലാവര്ക്കും ഇഹ്സാന് നിര്ബന്ധമാണെന്ന് നബി(സ) വളരെ വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ട്: “നിശ്ചയം അല്ലാഹു ഇഹ്സാനെ എല്ലാത്തിനുമേലും എഴുതിവെച്ചിരിക്കുന്നു” (നിര്ബന്ധമാക്കിയിരിക്കുന്നു)– (സഹീഹ് മുസ്ലിം).

ഇസ്ലാമില് ഇഹ്സാന് എന്നാല് കേവലം നന്മകള് പ്രവര്ത്തിക്കലല്ല. മറിച്ച്, നന്മകള് പ്രവര്ത്തിക്കുന്പോള് അല്ലാഹുവിനെ കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണത്. ഇസ്ലാമും ഈമാനും ദീനിന്റെ അടിസ്ഥാനങ്ങളായതു പോലെ ഇഹ്സാനും ദീനിന്റെ അടിത്തറയാണ്. ഇഹ്സാന് ഇല്ലാതെ ഒരാളുടെയും ദീന് പൂര്ണ്ണമാവുകയില്ല.

അല്ലാഹുവിനെ കാണുന്നതു പോലെ ഇബാദത്തു ചെയ്യുക എന്നു പറയുന്പോള്, രൂപങ്ങള്ക്കതീതനായ അല്ലാഹുവിനെ എങ്ങനെ സങ്കല്പിക്കാനാവും എന്ന ചോദ്യമുയരും. നാം മനസ്സില് സങ്കല്പിച്ചുണ്ടാക്കുന്ന എല്ലാ രൂപങ്ങളെ തൊട്ടും പരിശുദ്ധനാണ് അല്ലാഹു. അതിനാല് തന്നെ ഒരു വിധത്തിലും അവനെ സങ്കല്പിക്കുക സാധ്യമല്ല. പിന്നെങ്ങനെ, അവനെ കാണുന്നതു പോലെ ഇബാദത്തു ചെയ്യും എന്ന ഈ ചോദ്യം പ്രസക്തമാണ്.

ഇസ്ലാം വെറും വിശ്വാസങ്ങളുടെയും സങ്കല്പങ്ങളുടെയും മതമല്ല. ഇസ്ലാമിന്റെ ദര്ശനങ്ങളോരോന്നും പ്രസക്തവും പ്രായോഗികവുമാണ്. അതിനാല്ത്തന്നെ ഇഹ്സാനും പ്രായോഗികമായ കര്മ്മമുണ്ട്. അതിന്റെ കര്മ്മം ഇവിടെ വിശദീകരിക്കാന് നമുക്ക് അധികാരമില്ല. അല്ലാഹുവിന്റെ അനുവാദം ലഭിച്ച, അല്ലാഹുവിലേക്ക് പ്രബോധനം നടത്തുന്ന ചിലയാളുകള് എല്ലാ കാലാത്തുമുണ്ടാവും. അവര്ക്കേ ഇഹ്സാന് വിശദീകരിക്കാനും അതിന്റെ പ്രായോഗികമായ മാര്ഗ്ഗത്തിലേക്ക് ജനങ്ങളെ നയിക്കാനുമുള്ള അധികാരമുള്ളൂ.

വിമര്ശനങ്ങളുടെ കൂരന്പുകളെ പുഞ്ചിരിയോടെ വിരിമാറിലേറ്റുവാങ്ങി അവര് നമുക്കിടയിലും ജീവിച്ചിരിപ്പുണ്ട്, തീര്ച്ച. നബി(സ) പറഞ്ഞു: “എന്റെ സമുദായത്തില് നിന്നൊരു വിഭാം എന്നും സത്യത്തിനുമേല് വിജയത്തോടെ നിലകൊള്ളും. നിന്ദിക്കുന്നവരുടെയും വിമര്ശിക്കുന്നവരുടെയും ഉപദ്രവങ്ങള് അവര്ക്കേശുകയില്ല” (ബുഖാരി, മുസ്ലിം). തൌഹീദിന്റെ ദൌത്യം അല്ലാഹുവിന്റെ അനുമതിയോടെ പ്രബോധനം ചെയ്യുന്ന, അതിനു വേണ്ടി ജീവന് കൊടുക്കാനും തയ്യാറുള്ള, ബനൂ ഇസ്രാഈലിലെ പ്രവാചകര്ക്കു തുല്യരെന്നു നബി(സ) തന്നെ വിശേഷിപ്പിച്ചിട്ടുള്ള, പ്രവാചകത്വത്തിന്റെ അനന്തരാവകാശികളായ ഇവരെ കണ്ടെത്തി പിന്തുടരുക എന്നതു മാത്രമാണ് നമുക്ക് രക്ഷപ്പെടാനുള്ള ഏക മാര്ഗ്ഗം.

അല്ലാഹു പറയുന്നു: “മുഹാജിറുകളില് നിന്നും അന്സാറുകളില് നിന്നുമായി ദീനിലേക്ക് ആദ്യം വന്നവരും ഇഹ്സാനോടെ അവരെ പിന്തുടര്ന്നവരും. അവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു, അവര് അല്ലാഹുവിനെയും. അവര്ക്കായി അവന് താഴ്വാരങ്ങളിലൂടെ അരുവികളൊഴുകുന്ന സ്വര്ഗ്ഗങ്ങള് ഒരുക്കിയിരിക്കുന്നു. അതിലവര് ശാശ്വതരായിരിക്കും. അതാണ് മഹത്തായ വിജയം” (സൂറതുത്തൌബ-100).

അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്.

Monday, September 13, 2010

നഫ്സിന്റെ അവസ്ഥകള്

നഫ്സിന്റെ അവസ്ഥകളെ കുറിച്ചും അതില് പുരോഗതി കൈവരിച്ച് അല്ലാഹു ഇഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നതിനും എങ്ങനെ സാധ്യമാകുമെന്ന് ഒരു സുഹൃത്ത് ചോദിക്കുകയുണ്ടായി. അതിനാല് തന്നെ ഈ ബ്ലോഗില് അതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു. നമ്മുടെ ഹൃദയങ്ങളില് അല്ലാഹുവിലേക്കുള്ള ചലനങ്ങള് സൃഷ്ടിക്കുവാന് ഇതു കാരണമാകട്ടെയെന്ന് ആത്മാര്ത്ഥമായി പ്രാര്ത്ഥിക്കുന്നു.

മനുഷ്യനില് നാലു തരം സ്വഭാവഗുണങ്ങളുണ്ട്:

1-അല്ലാഹുവിന്റേതായ സ്വഭാവങ്ങള്. സ്തുതിക്കപ്പെടുവാനും പ്രശംസിക്കപ്പെടുവാനുമുള്ള മോഹം, പ്രതാപം, സ്വേഛാധിപത്യം തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

2-അടിമയുടോതായ സ്വഭാവ ഗുണങ്ങള്. വിനയം, താഴ്മ, ഭക്തി, ഭയം, കാരുണ്യം, സ്നേഹം തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളാണ്.

3-മൃഗങ്ങളുടേതായ സ്വഭാവഗുണങ്ങള്. തീറ്റ, കുടി, ഉറക്കം, ലൈംഗികത മുതലായവ ഇതിന്റെ ഉദാഹരണങ്ങളാണ്.

4-പൈശാചികമായ സ്വഭാവഗുണങ്ങള്. കളവു പറയല്, ചതി, വഞ്ചന, അഹങ്കാരം, ധിക്കരം മുതലായവ ഇതിനുദാഹരണങ്ങളാണ്.

അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ചുകൊണ്ട് പ്രവര്ത്തിക്കുന്ന ഒരു അടിമക്കു വേണ്ടത് അല്ലാഹുവിന്റേതും പിശാചിന്റേതുമായ സ്വഭാവങ്ങളില് നിന്ന് അകന്നുനിന്ന്, മൃഗങ്ങളുടെ സ്വഭാവങ്ങളെ മുഖ്യമായി കാണാതെ അടിമയുടെ ഗുണങ്ങളെ പൂര്ണ്ണമായും സ്വായത്തമാക്കുക എന്നതാണ്. അതിലൂടെ മനുഷ്യന് സ്വന്തം നഫ്സിനെ സംസ്കരിച്ചെടുക്കാന് കഴിയുന്നു. അല്ലാഹു പറഞ്ഞു: “നഫ്സിനെയും അതിനെ ശരിപ്പെടുത്തിയതിനെയും തന്നെ സത്യം. എന്നിട്ട് അവന്(അല്ലാഹു) അതിന് അതിന്റെ തെമ്മാടിത്തത്തെയും ഭക്തിയെയും അറിയിച്ചുകൊടുത്തു. അതിനെ സംസ്കരിച്ചവന് നിശ്ചയം വിജയിച്ചിരിക്കുന്നു. അതിനെ അവഗണിച്ചവന് നിശ്ചയം പരാജയപ്പെടുകയും ചെയ്തിരിക്കുന്നു” (സൂറതുശ്ശംസ്: 7-10).

മനുഷ്യര് അവരുടെ മനക്കരുത്തിന്റെയും അവര് നടത്തിയ ആത്മസംസ്കരണത്തിന്റെയും അടിസ്ഥാനത്തില് പല സ്ഥാനങ്ങളിലാണ്. ഒരു ഹദീസില് ഇപ്രകാരം കാണാം: “മനുഷ്യനെ അല്ലാഹു വിവേകത്തോടെയും വികാരത്തോടെയും സൃഷ്ടിച്ചു. മലക്കുകളെ വികാരമില്ലാതെ വിവേകത്തോടെയും, മൃഗങ്ങളെ വിവേകമില്ലാതെ വികാരത്തോടെയും സൃഷ്ടിച്ചു. അതിനാല് തന്നെ, അവന്റെ വിവേകം വികാരത്തെ അതിജയിച്ചാല് മലക്കുകളെക്കാള് ഉന്നതനും വികാരം വിവേകത്തെ അതിജയിച്ചാല് മൃഗങ്ങളെക്കാള് നീചനുമായി മാറും അവന്.”

ഗൌസുല് അഅ്ളം ശൈഖ് അബ്ദുല് ഖാദിര് ജീലാനി(റ) മനുഷ്യന്റെ നഫ്സിനെ ഇപ്രകാരം ഏഴു വിഭാഗങ്ങളായി വിശദീകരിച്ചിട്ടുണ്ട്.

1- നഫ്സ് അമ്മാറ
തിന്മ കൊണ്ട് കല്പിക്കുന്ന നഫ്സ് എന്നാണ് ഇതിന്റെ വാക്കര്ത്ഥം. കൂടുതലായി തിന്മ ചെയ്യുന്ന പ്രവണത നഫ്സിന്റെ ഈ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഈ അവസ്ഥയിലേക്ക് സൂചിപ്പിച്ചു കൊണ്ടാണ് യൂസുഫ് നബി(അ) പറഞ്ഞത്: “നിശ്ചയം നഫ്സ് തിന്മ കൊണ്ട് കലിപിക്കുന്നതാണ്” (സൂറതു യൂസുഫ്-53). പിശുക്ക്, അലച്ച, മോഹം, കാമം, അസൂയ, അശ്രദ്ധ തുടങ്ങിയവയെല്ലാം ഈ നഫ്സിന്റെ സ്വഭാവങ്ങളാണ്.

2- നഫ്സ് ലവ്വാമ
കൂടുതലായി ആക്ഷേപിക്കുന്ന നഫ്സ് എന്നാണ് ഇതിന്റെ വാക്കര്ത്ഥം. തിന്മ ചെയ്യുന്ന പ്രവണത മുന്പത്തേതിനെ അപേക്ഷിച്ച് കുറവാണെങ്കിലും പാടെ തിന്മകളില് നിന്ന് മുക്തമല്ല. എന്നാല് തിന്മ ചെയ്താല് ഈ അവസ്ഥയില് വലിയ മനസ്താപം ഉണ്ടാകും. വേണ്ടായിരുന്നുവെന്ന് മനസ്സ് സ്വയം വിമര്ശിച്ചു കൊണ്ടിരിക്കും. പിശാചിനെ പിന്തുടര്ന്ന് തെറ്റുകള് ചെയ്തവരോട് നാളെ പിശാച് പറയും: “നിങ്ങള് എന്നെ വിമര്ശിക്കേണ്ടതില്ല. നിങ്ങള് നിങ്ങളുടെ സ്വന്തം നഫ്സിനെ വിമര്ശിക്കുക” (സൂറതു ഇബ്റാഹീം-22). എന്നാല് അന്നേരം സ്വയം വിമര്ശിച്ചതു കൊണ്ട് യാതൊരു ഫലവുമുണ്ടാവില്ല. സ്വയം വിമര്ശിക്കല്, കൂടുതല് ചിന്തിക്കല്, വേണ്ടാത്തതില് നിന്ന് തിരിഞ്ഞുകളയല് മുതലായവ ഇതിന്റെ വിശേഷണങ്ങളാണ്.

3- നഫ്സ് മുല്ഹിമ
നല്ലതു ചെയ്യാന് തോന്നിപ്പിക്കുന്ന മനസ്സ് എന്നാണ് ഇതിന്റെ അര്ത്ഥം. കൂടുതലായി നന്മകള് ഇവര് സന്തോഷത്തോടെ ചെയ്യും. അമലുകള് ചെയ്യുന്നതില് അലസതയൊന്നും ഇവര്ക്കുണ്ടാവില്ല. ദാനം ചെയ്യുന്ന ശീലം, ഉള്ളതു കൊണ്ട് തൃപ്തിപ്പെടല്, വിനയം, പശ്ചാത്താപം, ക്ഷമ, സഹനം തുടങ്ങിയവ ഇതിന്റെ സ്വഭാവഗുണങ്ങളാണ്.

4- നഫ്സ് മുഥ്മഇന്ന
ശാന്തത കൈവരിച്ച നഫ്സ് എന്നാണ് ഇതിന്റെ വാക്കര്ത്ഥം. അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളിലേക്ക് മനസ്സുകള് പതറാതെ അല്ലാഹുവിന്റെ ദിക്റുകൊണ്ട് ശാന്തമായിരിക്കും ഇവരുടെ മനസ്സ്. “അറിയുക, അല്ലാഹുവിന്റെ ദിക്റ് കൊണ്ട് മനസ്സിന് ശാന്തത ലഭിക്കുന്നു” (സൂറതു റഅ്ദ്- 28). അവരെ വിഷമങ്ങളോ ദുഃഖങ്ങളോ അലട്ടുന്നില്ല. ഉദാരമനസ്കത, എല്ലാ കാര്യങ്ങളും അല്ലാഹുവില് ഭരമേല്പിക്കല്, കൂടുതലായി അല്ലാഹുവിന് ഇബാദത്തും നന്ദിയും ചെയ്യല്, സംതൃപ്തി മുതലായവ ഇതിന്റെ ഗുണങ്ങളാണ്.

5- നഫ്സ് റാളിയ
അല്ലാഹുവില് തൃപ്തിപ്പെട്ട നഫ്സ് എന്നാണ് ഇതിന്റെ വാക്കര്ത്ഥം. അല്ലാഹുവിന്റെ മാര്ഗ്ഗത്തില് എന്തും ഇവര് സന്തോഷത്തോടെ നേരിടും. ദീനിന്റെ പേരില് സഹിക്കേണ്ടി വരുന്ന പ്രയാസങ്ങള് ഇവര്ക്ക് പൂമാലകള്ക്ക് സമാനമായിരിക്കും. അല്ലാഹുവിനു വേണ്ടി എല്ലാം ത്യജിക്കാനുള്ള മനസ്സ്, ആത്മാര്ത്ഥത, സൂക്ഷ്മത, വാക്കുകള് പാലിക്കല്, വേണ്ടാത്തതിനെയെല്ലാം ഉപേക്ഷിക്കല് തുടങ്ങിയവ ഇതിന്റെ വിശേഷണങ്ങളാണ്.

6- നഫ്സ് മര്ളിയ്യ
അല്ലാഹുവിന്റെ പ്രീതിക്കു വിധേയമായ നഫ്സ് എന്നാണ് ഇതിന്റെ വാക്കര്ത്ഥം. അല്ലാഹുവിനോട് അടുത്ത ഇവരെ അല്ലാഹു പരിപൂര്ണ്ണമായും സ്നേഹിക്കുകയും ചെയ്യുന്നു.  അല്ലാഹു പറയുന്നു: “മുഹാജിറുകളില് നിന്നും അന്സാറുകളില് നിന്നുമായി ദീനിലേക്ക് ആദ്യം വന്നവരും ഇഹ്സാനോടെ അവരെ പിന്തുടര്ന്നവരും. അവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു, അവര് അല്ലാഹുവിനെയും. അവര്ക്കായി അവന് താഴ്വാരങ്ങളിലൂടെ അരുവികളൊഴുകുന്ന സ്വര്ഗ്ഗങ്ങള് ഒരുക്കിയിരിക്കുന്നു. അതിലവര് ശാശ്വതരായിരിക്കും. അതാണ് മഹത്തായ വിജയം” (സൂറതുത്തൌബ-100). മറ്റൊരിടത്ത് അല്ലാഹു പറയുന്നു: “സത്യസന്ധര്ക്ക് അവരുടെ സത്യസന്ധത ഉപകാരം ചെയ്യുന്ന ദിവസാണമിത്. അവര്ക്ക് താഴ്വാരങ്ങളിലൂടെ അരുവികളൊഴുകുന്ന സ്വര്ഗ്ഗമുണ്ട്. അതിലവര് ശാശ്വതരായിരിക്കും. അവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര് അല്ലാഹുവിനെയും. അതാണ് വലിയ വിജയം” (അല് മാഇദ-119). സല്സ്വഭാവം, അല്ലഹു അല്ലാത്തതിനെയെല്ലാം ഉപേക്ഷിക്കല്, ജനങ്ങളോടുള്ള വാത്സല്യം, അല്ലാഹുവിലേക്കുള്ള അടുപ്പം, ചിന്തകളില് മുഴുകല് മുതലായവ ഇതിന്റെ സ്വഭാവങ്ങളാണ്.

7- നഫ്സ് കാമില
പരിപൂര്ണ്ണത കൈവരിച്ച നഫ്സ് എന്നാണ് ഇതിന്റെ അര്ത്ഥം. നഫ്സിന്റെ മുഥ്മഇന്നായ അവസ്ഥയില് നിന്ന് റാളിയ, മര്ളിയ്യ എന്നീ അവസ്ഥകളിലൂടെ മുന്നേറിയവര് എത്തിപ്പെടുന്ന അത്യുന്നതമായ അവസ്ഥയാണിത്. ഖുര്ആനില് അല്ലാഹു പറഞ്ഞു: “മുഥ്മഇന്നായ നഫ്സേ, നീ നിന്റെ നാഥനിലേക്ക് റാളിയയും മര്ളിയ്യയുമായി മടങ്ങുക. എന്നിട്ട് നീ എന്റെ അടിമകളുടെ കൂട്ടത്തില് പ്രവേശിക്കുക” (സൂറതുല് ഫജ്റ്: 27-30). ഇവിടെ പറയപ്പെട്ട എന്റെ അടിമകള് എന്നതു കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് നഫ്സിന്റെ ഈ പരിപൂര്ണ്ണത കൈവരിച്ച ആളുകളെയാണ്. മുകളില് പറഞ്ഞ എല്ലാ നല്ല സ്വഭാവങ്ങളും സ്വായത്തമാക്കുകയും എല്ലാ ചീത്ത സ്വഭാവങ്ങളില് നിന്നും രക്ഷപ്പെടുകയും ചെയ്തതാണ് ഈ നഫ്സ്.

നഫ്സ് ഈ അവസ്ഥകളിലൂടെയെല്ലാം സഞ്ചരിക്കുന്പോഴും മനുഷ്യന് പാപങ്ങളില് നിന്ന് മുക്തനല്ല. തെറ്റുകള് ആരില് നിന്നും സംഭവിച്ചേക്കാം. എന്നാല്, അന്പിയാക്കളെ അല്ലാഹു പാപങ്ങളില് നിന്ന് സംരക്ഷിച്ചിട്ടുണ്ടെന്നും അതിനാല് അവര് മഅ്സൂമീങ്ങള് എന്ന് അറിയപ്പെടുമെന്നും പണ്ഡിതന്മാര് പറഞ്ഞിട്ടുണ്ട്. അതു പോലെത്തന്നെ, അല്ലാഹു തെരഞ്ഞെടുത്ത അവന്റെ ഔലിയാക്കള്ക്കും പാപങ്ങളില് നിന്നുള്ള ഈ സംരക്ഷണം ലഭിക്കും. അവര് മഹ്ഫൂളീങ്ങള് എന്നും അറിയപ്പെടും.

നഫ്സിന് അതിന്റെ നിലവിലുള്ള അവസ്ഥയില് നിന്ന് കൂടുതല് ഉന്നതമായ അവസ്ഥയിലേക്ക് എത്തിപ്പെടണമെങ്കില് നമുക്ക് മാര്ഗ്ഗദര്ശനം നല്കാന് പറ്റുന്ന ഒരു വലിയ്യുമ്മുര്ശിദിനെ ഇഹ്സാനോടെ പിന്പറ്റണം. നാം നേരത്തെ സൂചിപ്പിച്ച ആയത്തില് “ഇഹ്സാനോടെ അവരെ പിന്പറ്റിയവരും” എന്ന് അല്ലാഹു പറഞ്ഞതിന്റെ അര്ത്ഥം ഇഹ്സാനോടെ അവരെ പിന്പറ്റണമെന്നു തന്നെയാണല്ലോ.

മുര്ശിദായ ഒരു വലിയ്യിന്റെ സഹായമില്ലാതെ നമുക്കൊരിക്കലും നഫ്സിനെ സംസ്കരിക്കാന് കഴിയില്ല. കാരണം, ശരീരം മണ്ണിനാലും ആത്മാവിനാലും പടക്കപ്പെട്ടതാണ്. അത് ജീവിക്കുന്നതാവട്ടെ മണ്ണിലുമാണ്. മണ്ണ് ഭൌതികമായ കാരയങ്ങളെയും അതിനോടുള്ള മോഹങ്ങളെയുമാണ് സൂചിപ്പിക്കുന്നത്. ഇവയ്ക്കിടയില് നിന്ന് ആത്മാവിനെ സംരക്ഷിക്കണമെങ്കില് ആത്മികമായ ഒരു സഹായം ഉണ്ടായേ പറ്റൂ. അതിന്നാണ് അല്ലാഹു കാലാകാലങ്ങളില് അന്പിയാക്കളെ നിയോഗിക്കുകയും നബി(സ)യുടെ ഉമ്മത്തിലെ പ്രവാചകത്വത്തിന്റെ അനന്താരവകാശികളായ പണ്ഡിതന്മാരെ മുന്കഴിഞ്ഞ പ്രവാചകന്മാര്ക്കു തുല്യമായ സ്ഥാനത്തേക്ക് ഉയര്ത്തിവെക്കുകയും ചെയ്തത്. അവരെ പിന്തുടര്ന്ന് അവരുടെ ഉപദേശങ്ങള്ക്കനുസൃതമായി ജീവിതം മാറ്റിയെടുത്താല് നമുക്കും മലക്കുകളെക്കാള് ഉന്നതമായ അവസ്ഥയിലേക്ക് എത്തിച്ചേരാന് കഴിയും. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്.

Tuesday, September 7, 2010

ഒരു ഡയറിക്കുറിപ്പ്

എന്റെ സുഹൃത്തിന്റെ ഡയറിയിലെ ചില ഭാഗങ്ങളാണ് താഴെ. നന്നാവണമെന്ന് ആഗ്രഹിക്കുന്പോഴും തിന്മയിലേക്ക് വഴുതിവീഴുന്ന ലവ്വാമത്തെന്ന നഫ്സിന്റെ അവസ്ഥയെ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഇതില്. അതിനാല് തന്നെ ഈ ഭാഗം സുഹൃത്തിന്റെ സമ്മതത്തോടെ വായനക്കാരുമായി പങ്കുവെക്കുന്നതില് എനിക്ക് സന്തോഷമുണ്ട്.


സമയം രാത്രി പന്ത്രണ്ടു മണിയോടടുത്തിട്ടുണ്ട്. സാധാരണ പത്തു മണിക്കു മുന്പേ ഉറങ്ങാറുള്ള എനിക്കിന്നെന്തു പറ്റി? എത്ര ശ്രമിച്ചിട്ടും ഉറങ്ങാന് കഴിയുന്നില്ല. അതിനാല് എഴുന്നേറ്റ് ലൈറ്റ് ഓണ് ചെയ്തു.
ഡയറിയെടുത്ത് ഇങ്ങനെ ഇരിക്കുന്പോള് എന്തെന്നറിയില്ല, മനസ്സില് എന്തോ ഒരുപാടു വിഷാദങ്ങള് നിറയുന്നു.
ലോകത്ത് കിട്ടാവുന്നതില് ഏറ്റവും നല്ല ഗുരുവിന്റെ ശിക്ഷണത്തില് വളരുന്പോഴും എനിക്കെന്തേ എന്നെത്തന്നെ നിയന്ത്രിക്കാന് കഴിയാതെ വരുന്നു? റമളാന് അവസാനിച്ചു തുടങ്ങി. നാളെ റബ്ബിന്റെ മുന്നില് എത്തുന്പോള്, എനിക്കറിഞ്ഞുകൂടാ, റമളാന് എനിക്കനുകൂലമായി സാക്ഷി നില്ക്കുമോ എന്ന്.
പിശാചിനെ ചങ്ങലയില് ബന്ധിക്കുന്ന മാസമാണ് റമളാന് എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഞാനെന്തേ ഇങ്ങനെ? അല്ലാഹുവിന്റെ യഥാര്ഥ അടിമയാവണമെന്നു കരുതി അതിന്നായി പ്രാര്ത്ഥിക്കുന്പോഴും പ്രവര്ത്തനങ്ങളെന്തേ അതിന്നു വിപരീതമാവുന്നു? ചിലപ്പോഴൊക്കെ ചിന്തിച്ചു പോവാറുണ്ട്, പിശാചിനെയല്ല, എന്നെത്തന്നെയാണ് ചങ്ങലക്കിടേണ്ടത് എന്ന്.
ജീവിക്കുവാനുള്ള കൊതി ഇല്ലാതായിരിക്കുന്നു. മരണത്തെ ആത്മാര്ത്ഥമായി സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു എന്റെ മനസ്സ്. ജീവിക്കുന്നുവെങ്കില് അല്ലാഹുവിന്റെ അടിമയായി ജീവിക്കണം. അതിനു കഴിയുന്നില്ലെങ്കില് പിന്നെ മരണം തന്നെയല്ലേ നല്ലത്. എത്ര നേരത്തെ മരിക്കുന്നുവോ, അത്രയും ആയുസ്സിന്റെ വിചാരണ കുറഞ്ഞുകിട്ടുമല്ലോ.
അരുത്. മനസ്സിനെ ഇങ്ങനെ പതറാന് അനുവദിച്ചുകൂടാ. അല്ലാഹുവേ, ഞാന് നിന്റെ അടിമയാണ്. യഥാര്ത്ഥ അടിമയായിത്തീരണമെന്ന് ആത്മാര്ത്ഥമായി ആഗ്രഹിക്കുന്നവനുമാണ്. നിനക്കിഷ്ടമില്ലാത്ത കാര്യങ്ങളിലേക്ക് മനസ്സ് വഴുതിപ്പോകുന്നുവെങ്കില് നിന്റെ കാരുണ്യം എത്ര വിശാലമാണ്. റബ്ബേ, ഞാന് നിന്റെ സ്വര്ഗ്ഗം ആഗ്രഹിക്കുന്നില്ല. നരഗത്തെ ഭയക്കുന്നുമില്ല. എനിക്കു വേണ്ടത് നിന്റെ പ്രീതി മാത്രമാണ്. നിന്റെ പ്രീതിക്കായുള്ള പ്രയത്നത്തില് പിഴവു പറ്റുന്നുവെങ്കില്, പാപങ്ങള് പൊറുക്കുന്നവനാണു നീ. നിന്റെ അനുഗ്രഹങ്ങള് കൊണ്ട് എന്നെ നീ നിന്റെ അടിമയാക്കി മാറ്റേണമേ.
അല്ലാഹുവേ, എന്തെല്ലാം പാപങ്ങള് ചെയ്താലും നിന്റെ പ്രീതി ആഗ്രഹിച്ച് ഞാന് ഒരു പുണ്യം ചെയ്തിട്ടുണ്ട്; നീ ഏറെ സ്നേഹിക്കുന്ന നിന്റെ ഔലിയാക്കളെ ഞാനും സ്നേഹിച്ചു. നിന്റെ ഔലിയാക്കളെ വിമര്ശിക്കുന്നവരെ ഞാന് വെറുത്തിരിക്കുന്നു. പണ്ഡിത സംഘടനകളെ ഞാന് വെറുക്കുന്നത് ഇതിനാല് മാത്രമാണെന്ന് നിനക്കറിയാമല്ലോ. അതിന്റെ മഹത്വം കൊണ്ടെങ്കിലും ഔലിയാക്കളുടെ സുഹ്ബത്തില് എന്നെ നീ എന്നുമെന്നും നിലനിര്ത്തേണമേ.
ഇങ്ങനെയൊക്കെ എഴുതിയപ്പോള് മനസ്സിന്റെ ഭാരം അല്പം കുറഞ്ഞതു പോലെ തോന്നുന്നു. ലൈറ്റ് ഓഫ് ചെയ്ത് ബ്ലാങ്കറ്റിനടിയില് ചുരുണ്ടുകൂടാന് നോക്കട്ടെ. ഉറക്കം വരുമായിരിക്കും. ലോകത്തിന്റെ പല ഭാഗങ്ങളിലായി അല്ലാഹുവിന്റെ ഭക്തര് അവന്റെ പ്രീതിക്കായി ഉറക്കമിളച്ച് അദ്ധ്വാനിക്കുന്ന ഈ സമയത്ത് ഞാന് ഉറക്കം ലഭിക്കാനായി പ്രാര്ത്ഥിക്കുന്നത് വിരോധാഭാസം തന്നെ. അല്ലാഹുവേ, അവരുടെ ആ മനസ്സ് എനിക്കും നീ നല്കേണമേ.

Wednesday, September 1, 2010

ഒരു പരിവര്ത്തനത്തിന്റെ കഥ

ഇമാം ഫഖ്റുദ്ദീന് റാസി(റ)യെ അറിയാത്ത മുസ്ലിംകള് കുറവായിരിക്കും. അത്രയ്ക്ക് പേരു കേട്ട പണ്ഡിതനാണ് അവര്. ജ്ഞാനത്തിന്റെ സാഗരത്തില് മുങ്ങിക്കുളിച്ച് അങ്ങനെ വലിയ പണ്ഡിതനായി ഇമാം റാസി വിലസുന്ന കാലം. ഹുറാത്ത് എന്ന പ്രദേശത്ത് ഒരിക്കല് അദ്ദേഹം വന്നു. അവിടെയുള്ള പണ്ഡിതന്മാരും ഭരണാധികാരികളും എല്ലാം അദ്ദേഹത്തെ സന്ദര്ശിക്കാനായി ചെന്നു.
ഒരു ദിവസം അദ്ദേഹം ചോദിച്ചു: "എന്നെ സന്ദര്ശിക്കാത്തവര് ആരെങ്കിലും ഇവിടെ ഉണ്ടോ?". ആളുകള് പറഞ്ഞു: "ഒരാളുണ്ട്. ഒരു മൂലയില് ഒതുങ്ങിയിരുന്ന് അല്ലാഹുവിനെ ഇബാദത്തു ചെയ്യുന്ന ഒരു നല്ല മനുഷ്യന്".
ഇമാം റാസിക്ക് അത് അത്രയ്ക്ക് ഇഷ്ടമായില്ല. അദ്ദേഹം ദേഷ്യപ്പെട്ടു പറഞ്ഞു: "ഞാന് മുസ്ലിംകളുടെ ഇമാമാണ്. നിര്ബന്ധമായും ആദരിക്കപ്പെടേണ്ടയാളുമാണ് ഞാന്. എന്നിട്ടെന്താ അയാള് എന്നെ കാണാന് വരാത്തത്?"
ആളുകള് ഇമാം റാസിയുടെ ഈ വാക്കുകളെ കുറിച്ച് ആ നല്ല മനുഷ്യനോടു പോയി പറഞ്ഞു. എന്നാല് അദ്ദേഹം ഒന്നും പ്രതികരിച്ചില്ല. ഇമാം റാസിക്ക് ഇയാളോടുള്ള നീരസം അങ്ങനെ വര്ദ്ധിക്കുകയും ചെയ്തു.
ആയിടെ നാട്ടുകാരില് ചിലര് ഒരു സദ്യയൊരുക്കി. അതിലേക്ക് രണ്ടു പേരെയും ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് രണ്ടു പേരും സദ്യയുണ്ണാന് വന്നു. തോട്ടത്തില് അവര് രണ്ടു പേരും ഒന്നിച്ചിരുന്നപ്പോള് ഇമാം റാസി അദ്ദേഹത്തോട് തന്നെ കാണാന് വരാതിരുന്നതിനെക്കുറിച്ച് ചോദിച്ചു.
അപ്പോള് അദ്ദേഹം പറഞ്ഞു: "ഞാനൊരു പാവപ്പെട്ട മനുഷ്യനാണ്. ഞാന് വന്നു കണ്ടതു കൊണ്ട് താങ്കളുടെ പദവി കൂടുകയില്ല. വന്നില്ലെന്നു കരുതി താങ്കള്ക്ക് ഒന്നും നഷ്ടപ്പെടാനുമില്ല."
അദ്ദേഹത്തിന്റെ മറുപടി ഇമാം റാസിക്ക് ഇഷ്ടമായി. ഇമാം പറഞ്ഞു: "അദബുള്ളയാളുകള് (സ്വൂഫികള്) പറയുന്ന വര്ത്തമാനമാണല്ലോ അങ്ങു പറഞ്ഞിരിക്കുന്നത്. അതിനാല് കാര്യത്തിന്റെ വസ്തുത എനിക്കു പറഞ്ഞു തരണം."
അദ്ദേഹം പറഞ്ഞു: "താങ്കളെ സന്ദര്ശിക്കല് നിര്ബന്ധമാണ് എന്നു പറഞ്ഞതിന്റെ കാരണമെന്താണ്?"
ഇമാം റാസി പറഞ്ഞു: "ഞാന് മുസ്ലിംകളുടെ ഇമാമാണ്. അതിനാല് തന്നെ ആദരിക്കപ്പെടേണ്ടവനുമാണ്."
അദ്ദേഹം പറഞ്ഞു: "താങ്കള് അഹങ്കരിക്കുന്നത് ജ്ഞാനം കൊണ്ടാണ്. ജ്ഞാനത്തിന്റെ അടിസ്ഥാനം അല്ലാഹുവിനെക്കുറിച്ചുള്ള അറിവാണ്. താങ്കള് എങ്ങനെയാണ് അല്ലാഹുവിനെ അറിഞ്ഞത്?".
റാസി പറഞ്ഞു: "നൂറു കണക്കിന് തെളിവുകള് കൊണ്ട്".
അദ്ദേഹം പറഞ്ഞു: "സംശയം നീക്കുവാനുള്ളതാണ് തെളിവ്. എന്റെ ഹൃദയത്തില് അല്ലാഹു ഒരു പ്രകാശത്തെ നിക്ഷേപിച്ചിട്ടുണ്ട്. അതിന്റെ കൂടെ സംശയം ഹൃദയത്തില് പ്രവേശിക്കുകയേ ഇല്ല. അതിനാല് തന്നെ എനിക്ക് അല്ലാഹുവിനെ അറിയാന് ഒരു തെളിവിന്റെയും ആവശ്യമില്ല."
ഇദ്ദേഹത്തിന്റെ ഈ സംസാരം റാസിയുടെ മനസ്സില് ചലനങ്ങളുണ്ടാക്കി. അവിടെ വെച്ചു തന്നെ അദ്ദേഹം തൌബാ ചെയ്യുകയും ചെയ്തു. ഇമാം റാസിയില് മനഃപരിവര്ത്തനമുണ്ടാക്കിയ ഈ മഹാനാണ് ശൈഖ് നജ്മുദ്ദീന് കുബ്റാ.
(കടപ്പാട് - ഡോ. യൂസുഫ് മുഹമ്മദ് ത്വാഹാ യസ്ദാന് രചിച്ച അബ്ദുല് ഖാദിര് ജീലാനി - ബാസുല്ലാഹില് അശ്ഹബ് എന്ന ഗ്രന്ഥത്തോട്)

Sunday, May 2, 2010

ഉള്ള അറിവു കൊണ്ട് അല്ലാഹുവിനെ ആരാധിച്ചാല്‍ പോരേ?

നിലവിലുള്ള അറിവു വെച്ചു അല്ലാഹുവിനെ ആരാധിച്ചാല്‍ പോരേ, അത് കൊണ്ട് അള്ളാഹു ത്രിപ്തനാകില്ലേ എന്നെല്ലാം ചോദിച്ചു എന്‍റെ ഒരു സുഹൃത്ത്‌.
ഇസ്ലാമില്‍ ഓരോരുത്തനും അവനവനു ഉള്ള അറിവു വെച്ചു അല്ലാഹുവിനു ഇബാദത് ചെയ്യല്‍ നിര്‍ബന്ധമാണ്‌. എന്നാല്‍, അത് കൊണ്ട് മാത്രം മതിയാവുന്നില്ല.
ഖുദ്സിയ്യായ ഒരു ഹദീസില്‍ അള്ളാഹു പറയുന്നു; "ഞാന്‍ മറഞ്ഞ ഒരു നിധിയായിരുന്നു. അപ്പോള്‍ ഞാന്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചു. അതിനാല്‍ ഞാന്‍ പടപ്പുകളെ പടച്ചു." മനുഷ്യ സൃഷ്ടിയുടെ തന്നെ ലക്ഷ്യമായി ഈ ഹദീസില്‍ വിശദീകരിക്കുന്നത് അല്ലാഹുവിനെ അറിയുക എന്നതിനെയാണ്. അതിനാല്‍, ഉള്ള അറിവുകളില്‍ ഒതുങ്ങി നിന്ന്, അല്ലാഹുവിനെ കൂടുതല്‍ അറിയാന്‍ ശ്രമിക്കാതിരിക്കുന്നതിനെ നമുക്കെങ്ങനെ അംഗീകരിക്കാനാവും?
പ്രവാചകനായി നിയമിക്കപ്പെട്ട ലോകാനുഗ്രഹി മുഹമ്മദ്‌ മുസ്ഥഫ (സ) യോട് പോലും അള്ളാഹു കല്പിച്ചതു; അറിവു വര്‍ധിപ്പിച്ചു കിട്ടാന്‍ വേണ്ടി ദുആ ചെയ്യാനായിരുന്നു (ത്വാഹ - ൧൧൪). ഒരു മനുഷ്യന്‍ എത്ര തന്നെ അറിഞ്ഞാലും ആ അറിവുകളില്‍ ഒതുങ്ങി നില്ക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ലെന്ന് മനസ്സിലാക്കാന്‍ ഇതില്‍ പരം തെളിവു വേണ്ടല്ലോ?