Wednesday, September 1, 2010

ഒരു പരിവര്ത്തനത്തിന്റെ കഥ

ഇമാം ഫഖ്റുദ്ദീന് റാസി(റ)യെ അറിയാത്ത മുസ്ലിംകള് കുറവായിരിക്കും. അത്രയ്ക്ക് പേരു കേട്ട പണ്ഡിതനാണ് അവര്. ജ്ഞാനത്തിന്റെ സാഗരത്തില് മുങ്ങിക്കുളിച്ച് അങ്ങനെ വലിയ പണ്ഡിതനായി ഇമാം റാസി വിലസുന്ന കാലം. ഹുറാത്ത് എന്ന പ്രദേശത്ത് ഒരിക്കല് അദ്ദേഹം വന്നു. അവിടെയുള്ള പണ്ഡിതന്മാരും ഭരണാധികാരികളും എല്ലാം അദ്ദേഹത്തെ സന്ദര്ശിക്കാനായി ചെന്നു.
ഒരു ദിവസം അദ്ദേഹം ചോദിച്ചു: "എന്നെ സന്ദര്ശിക്കാത്തവര് ആരെങ്കിലും ഇവിടെ ഉണ്ടോ?". ആളുകള് പറഞ്ഞു: "ഒരാളുണ്ട്. ഒരു മൂലയില് ഒതുങ്ങിയിരുന്ന് അല്ലാഹുവിനെ ഇബാദത്തു ചെയ്യുന്ന ഒരു നല്ല മനുഷ്യന്".
ഇമാം റാസിക്ക് അത് അത്രയ്ക്ക് ഇഷ്ടമായില്ല. അദ്ദേഹം ദേഷ്യപ്പെട്ടു പറഞ്ഞു: "ഞാന് മുസ്ലിംകളുടെ ഇമാമാണ്. നിര്ബന്ധമായും ആദരിക്കപ്പെടേണ്ടയാളുമാണ് ഞാന്. എന്നിട്ടെന്താ അയാള് എന്നെ കാണാന് വരാത്തത്?"
ആളുകള് ഇമാം റാസിയുടെ ഈ വാക്കുകളെ കുറിച്ച് ആ നല്ല മനുഷ്യനോടു പോയി പറഞ്ഞു. എന്നാല് അദ്ദേഹം ഒന്നും പ്രതികരിച്ചില്ല. ഇമാം റാസിക്ക് ഇയാളോടുള്ള നീരസം അങ്ങനെ വര്ദ്ധിക്കുകയും ചെയ്തു.
ആയിടെ നാട്ടുകാരില് ചിലര് ഒരു സദ്യയൊരുക്കി. അതിലേക്ക് രണ്ടു പേരെയും ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് രണ്ടു പേരും സദ്യയുണ്ണാന് വന്നു. തോട്ടത്തില് അവര് രണ്ടു പേരും ഒന്നിച്ചിരുന്നപ്പോള് ഇമാം റാസി അദ്ദേഹത്തോട് തന്നെ കാണാന് വരാതിരുന്നതിനെക്കുറിച്ച് ചോദിച്ചു.
അപ്പോള് അദ്ദേഹം പറഞ്ഞു: "ഞാനൊരു പാവപ്പെട്ട മനുഷ്യനാണ്. ഞാന് വന്നു കണ്ടതു കൊണ്ട് താങ്കളുടെ പദവി കൂടുകയില്ല. വന്നില്ലെന്നു കരുതി താങ്കള്ക്ക് ഒന്നും നഷ്ടപ്പെടാനുമില്ല."
അദ്ദേഹത്തിന്റെ മറുപടി ഇമാം റാസിക്ക് ഇഷ്ടമായി. ഇമാം പറഞ്ഞു: "അദബുള്ളയാളുകള് (സ്വൂഫികള്) പറയുന്ന വര്ത്തമാനമാണല്ലോ അങ്ങു പറഞ്ഞിരിക്കുന്നത്. അതിനാല് കാര്യത്തിന്റെ വസ്തുത എനിക്കു പറഞ്ഞു തരണം."
അദ്ദേഹം പറഞ്ഞു: "താങ്കളെ സന്ദര്ശിക്കല് നിര്ബന്ധമാണ് എന്നു പറഞ്ഞതിന്റെ കാരണമെന്താണ്?"
ഇമാം റാസി പറഞ്ഞു: "ഞാന് മുസ്ലിംകളുടെ ഇമാമാണ്. അതിനാല് തന്നെ ആദരിക്കപ്പെടേണ്ടവനുമാണ്."
അദ്ദേഹം പറഞ്ഞു: "താങ്കള് അഹങ്കരിക്കുന്നത് ജ്ഞാനം കൊണ്ടാണ്. ജ്ഞാനത്തിന്റെ അടിസ്ഥാനം അല്ലാഹുവിനെക്കുറിച്ചുള്ള അറിവാണ്. താങ്കള് എങ്ങനെയാണ് അല്ലാഹുവിനെ അറിഞ്ഞത്?".
റാസി പറഞ്ഞു: "നൂറു കണക്കിന് തെളിവുകള് കൊണ്ട്".
അദ്ദേഹം പറഞ്ഞു: "സംശയം നീക്കുവാനുള്ളതാണ് തെളിവ്. എന്റെ ഹൃദയത്തില് അല്ലാഹു ഒരു പ്രകാശത്തെ നിക്ഷേപിച്ചിട്ടുണ്ട്. അതിന്റെ കൂടെ സംശയം ഹൃദയത്തില് പ്രവേശിക്കുകയേ ഇല്ല. അതിനാല് തന്നെ എനിക്ക് അല്ലാഹുവിനെ അറിയാന് ഒരു തെളിവിന്റെയും ആവശ്യമില്ല."
ഇദ്ദേഹത്തിന്റെ ഈ സംസാരം റാസിയുടെ മനസ്സില് ചലനങ്ങളുണ്ടാക്കി. അവിടെ വെച്ചു തന്നെ അദ്ദേഹം തൌബാ ചെയ്യുകയും ചെയ്തു. ഇമാം റാസിയില് മനഃപരിവര്ത്തനമുണ്ടാക്കിയ ഈ മഹാനാണ് ശൈഖ് നജ്മുദ്ദീന് കുബ്റാ.
(കടപ്പാട് - ഡോ. യൂസുഫ് മുഹമ്മദ് ത്വാഹാ യസ്ദാന് രചിച്ച അബ്ദുല് ഖാദിര് ജീലാനി - ബാസുല്ലാഹില് അശ്ഹബ് എന്ന ഗ്രന്ഥത്തോട്)

3 comments:

Muhammed Rafeek , jquery, ajax, Mobile web,RHC-Engineer said...

dear assalamu alikum
thagalude rajanakal valare hrudyamaanu
allahuvinde vajhilekkulla nammude aagraham
aayiram thirakalaay avanilekku namme ethikkatte aameen
Muhammed Rafeek .T
hmrsqt@gmail.com

Anonymous said...

ഒരു ചരിത്ര ശകലം ഇത്രയും ഹൃദ്യമായി അവതരിപ്പിച്ചതിന് ആയിരം നന്ദി. പണ്ഡിതന്മാര്ക്കുണ്ടാകുന്ന അഹങ്കാരത്തെ ശരിക്കും പരിഹസിക്കുന്നതാണ് ഈ ചരിത്രം. അല്ലാഹുവിലേക്ക് അടുക്കാന് നാമെല്ലാവരെയും അവന് അനുഗ്രഹിക്കട്ടെ.

Anonymous said...

മനോഹരം. നന്നായിരിക്കുന്നു. നമ്മുടെ നാട്ടിലേ മുസ്ലിയാക്കന്മാരുടെ തലയിലിട്ട് തേങ്ങ അടിച്ചുടക്കുന്നതു പോലെ തോന്നി ഇതു വായിച്ചപ്പോള്. നന്ദിയുണ്ട്.