Monday, December 8, 2014

വഞ്ചിതരായ പണ്ഢിതന്മാര്‍


വഞ്ചിതരായ പണ്ഢിതന്മാര്‍ പല വിഭാഗങ്ങളുണ്ട്:

1-      ബൌദ്ധികവും ശറഇയ്യുമായ വിജ്ഞാനങ്ങളില്‍ മുഴുകുകയും അതില്‍ അഗാധ പാണ്ഢിത്യം നേടുകയും ചെയ്തവര്‍. എന്നാല്‍, അവയവങ്ങളെ നിരീക്ഷിക്കാനോ പാപങ്ങളില്‍ നിന്ന് അതിനെ തടയാനോ അതിനെക്കൊണ്ട് കര്മ്മങ്ങള് അനുഷ്ഠിപ്പിക്കാനോ അവര്‍ ശ്രദ്ധിച്ചില്ല. തങ്ങള്ക്ക് അല്ലാഹുവിന്റെ അടുത്ത് ഉന്നതമായ സ്ഥാനമുണ്ടെന്ന് അവര്‍ കരുതി. തങ്ങളെപ്പോലെ വലിയ പണ്ഢിതന്മരാരെയൊന്നും അല്ലാഹു ശിക്ഷിക്കില്ലെന്നും മറിച്ച് മറ്റുള്ളവര്ക്ക് വേണ്ടി തങ്ങള്ക്ക് അല്ലാഹുവിങ്കല്‍ ശഫാഅത്ത് ചെയ്യാനാവുമെന്നും അവര്‍ കരുതി.

2-      വിജ്ഞാനങ്ങള് നേടുകയും അതോടൊപ്പം പ്രത്യക്ഷ കര്മ്മങ്ങള് അനുഷ്ഠിക്കുകയും ഹറാമുകളില്‍ നിന്ന് വിട്ടു നില്ക്കുകയും ചെയ്തവര്‍. എന്നാലിവര്‍ ഹൃദയത്തെക്കുറിച്ചും അഹങ്കാരം, ലോകമാന്യം, അസൂയ, നേതൃമോഹം, അറിയപ്പെടാനും വാഴ്ത്തപ്പെടാനുമുള്ള മോഹം തുടങ്ങി ഹൃദയത്തെ ബാധിക്കുന്ന ദുര്ഗുണങ്ങളെക്കുറിച്ചും അശ്രദ്ധരായി.

3-      ഈ വിഭാഗം മുകളില്‍ പറഞ്ഞ ഗുണങ്ങളെയെല്ലാം അറിയുകയും അതെല്ലാം ശറഇല്‍ ചീത്തയാണെന്ന് മനസ്സിലാക്കുകയും ചെയ്തു. എന്നാല്‍ അത്തരം ഗുണങ്ങളൊന്നും തങ്ങള്ക്കില്ലെന്നും അത് കൊണ്ടെല്ലാം അല്ലാഹു പരീക്ഷിക്കുന്നത് സാധാരണക്കാരെയാണെന്നും തങ്ങളെപ്പോലുള്ള ഉന്നതര്ക്കൊന്നും ഇത്തരം സ്വഭാവങ്ങള് ഉണ്ടാവില്ലെന്നും ഇവര്‍ കരുതി.

4-      ഇവര്‍ അറിവ് നേടുകയും അവയവങ്ങളെ ശുദ്ധമാക്കി കര്മ്മങ്ങള് കൊണ്ട് അലങ്കരിക്കുകയും ചെയ്തു. പ്രത്യക്ഷ പാപങ്ങള് ഉപേക്ഷിക്കുകയും ശരീരത്തിന്റെ സ്വഭാവങ്ങളെയും അഹങ്കാരം, ലോകമാന്യം, അസൂയ, പക, നേതൃമോഹം തുടങ്ങിയ ഹൃദയഗുണങ്ങളെ നിരീക്ഷിച്ച് അതില്‍ നിന്ന് രക്ഷപ്പെടാനും അതിന്റെ സ്രോതസ്സുകളെ ഉന്മൂലനം ചെയ്യാനുമായി പരിശ്രമിക്കുകയും ചെയ്തു. എന്നാല്‍, ഹൃദയത്തിന്റെ കോണുകളില്‍ മറഞ്ഞിരുന്ന പിശാചിന്റെ ചതിയുടെ ശേഷിപ്പുകള് അവന് കണ്ടില്ല. അതിനെ അറിയാതെ അതിനെ അവഗണിച്ചുവിട്ടു. കര്ഷകന് കൃഷിക്കിടയില്‍ മുളച്ചു പൊന്തുന്ന കിള പറിച്ചുകളയുന്നതു പോലെയാണത്. മുളച്ചു പൊന്തിയതിനെയെല്ലാം പറിച്ചു നീക്കിയൊങ്കിലും അപ്പോള് പുറത്തുവരാതെ മണ്ണില്‍ ശേഷിച്ച വിത്തുകളെ അവന് കണ്ടില്ല. അവന് കിള പറിക്കല്‍ ഉപേക്ഷിക്കുന്പോള് ആ വിത്തുകള് മുളച്ചുപൊന്തി കൃഷിയെ നശിപ്പിക്കുന്നു.

5-      ഇവര്‍ വിജ്ഞാനങ്ങളില്‍ മുഖ്യമായത് ഉപേക്ഷിക്കുകയും തര്ക്കവിഷയങ്ങളിലും ഫത്വകളിലും ദുനിയാവിലെ ജീവിതത്തിനാവശ്യമായ ക്രയവിക്രയങ്ങളുടെ വിശദീകരണങ്ങളിലും ഒതുങ്ങുകയും ചെയ്തു. ഫഖീഹ് എന്ന പേരു കൊണ്ട് അവന് പ്രത്യേകക്കാരനായി. എന്നാലവര്‍ പ്രത്യക്ഷവും പരോക്ഷവുമായ കര്മ്മങ്ങളെ നഷ്ടപ്പെടുത്തുകയും അവയവങ്ങളെ നിരീക്ഷിക്കാതെ അവയെ ഹറാമുകളില്‍ മേയാന് വിടുകയും ചെയ്തു. ഇവര്‍ രണ്ടു നിലക്കാണ് വഞ്ചിതരാകുന്നത്. 1, കര്മ്മത്തിന്റെ ഭാഗത്തിലൂടെ. വൈദ്യന്റെ അടുക്കല്‍ നിന്ന് മരുന്നുകള് അതെന്താണെന്നറിയാതെയും അതിനെ ഉപയോഗിക്കാതെയും കാണാപ്പാഠം പഠിച്ചുവരുന്നവരെപ്പോലെയാണിവര്‍. ഇവര്‍ നാശത്തിന്റെ വക്കിലാണ്. കാരണം അവര്‍ ആത്മ സംസ്കരണത്തെ ഉപേക്ഷിക്കുകയും ആര്ത്തവരക്തത്തിന്റെയും മോചനദ്രവ്യത്തിന്റെയും അധ്യായങ്ങളില്‍ മുഴുകി ആയുസ്സിനെ അവര്‍ പാഴാക്കി. ജനങ്ങള് കൊടുക്കുന്ന ആദരവും, മുഫ്തിയും ഖാളിയുമായി മാറുന്നതുമാണ് ഇവരെ വഞ്ചിച്ചത്. ഇവര്‍ തമ്മില്‍ തമ്മില്‍ ആക്ഷേപിക്കും, എന്നാല്‍ ഒന്നിച്ചിരുന്നാല്‍ ആക്ഷേപമെല്ലാം നിലയ്ക്കും. 2, വിജ്ഞാനത്തിന്റെ ഭാഗത്തിലൂടെയും ഇവര്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. കാരണം, ഇതാണ് യഥാര്ഥ വിജ്ഞാനമെന്നും ഇതിലാണ് രക്ഷയെന്നും അവര്‍ ധരിക്കുന്നു.

6-      തര്ക്കശാസ്ത്രങ്ങളിലും എതിരാളികളുടെ വാദങ്ങളെ നേരിടുന്നതിലും മുഴുകിയവരാണ് ഇവര്‍. ഇവര്‍ രണ്ട് തരക്കാരാണ്, സ്വയം പിഴച്ച് മറ്റുള്ളവരെ പിഴപ്പിക്കുന്നവരും സത്യത്തിന്റെ പക്ഷത്ത് നിലകൊള്ളുന്നവരും. തെറ്റിന്റെ പക്ഷത്ത് നിലകൊള്ളുന്നവര്‍ പരസ്പരം കാഫിറാക്കുകയും തെളിവുകളുടെ മാനദണ്ഢമറിയാതെ ന്യായത്തെ അന്യായമായും അന്യായത്തെ ന്യായമായും കാണുകയും ചെയ്യുന്നു. സത്യത്തിന്റെ പക്ഷത്ത് നിലകൊള്ളുന്നവര്‍ തര്ക്കമാണ് മുഖ്യമെന്നും ഇതൊന്നുമില്ലാതെ ദീന് പൂര്ത്തിയാകുകയില്ലെന്നുമുള്ള ധാരണയിലൂടെ വഞ്ചിതരായിരിക്കുന്നു. തെളിവുകളൊന്നുമില്ലാതെ വിശ്വസിക്കുന്നവരെ ഇവര്‍ നിസ്സാരരായി കാണുന്നു. എന്നാല്‍, അല്ലാഹുവിന്റെ റസൂല്‍(സ) താന് സൃഷ്ടികളില്‍ അത്യുന്നതനാണെന്ന് പറഞ്ഞപ്പോള് സ്വഹാബാക്കള് തെളിവു ചോദിക്കാതെ വിശ്വസിച്ചതൊന്നും അവര്‍ ഗ്രഹിക്കുന്നില്ല.

7-      ഭയഭക്തിയെക്കുറിച്ചും ക്ഷമ, തവക്കുല്‍, ശുക്റ്, ഇഖ്ലാസ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുമെല്ലാമുള്ള വഅ്ളുകള് (ഉപദേശം) കൊണ്ട് തൊഴിലെടുക്കുന്നവരാണ് ഇവര്‍. ജനങ്ങളെയെല്ലാം ഇതിലേക്ക് ക്ഷണിക്കുകയും ഇവ്വിഷയങ്ങള് സംസാരിക്കുകയും ചെയ്താല്‍ എല്ലാം തികഞ്ഞെന്നാണ് ഇവരുടെ ധാരണ. എന്നാല്‍ ഇവര്‍ പറയുന്ന ഗുണങ്ങളില്‍ സാധാരണ ഒരു പൊതു മുസ്ലിമിനുണ്ടാകുന്ന ഗുണമേ അവനിലും കാണൂ.

8-      ഇവരില്‍ തന്നെയുള്ളതാണ് വേറൊരു കൂട്ടം. അവര്‍ ഉപദേശങ്ങളില്‍ നിര്ബന്ധമായതിനെ ഉപേക്ഷിച്ച ഇക്കാലത്തെ ഉപദേശകന്മാരാണ്. അവര്‍ ഉപയോഗിക്കുന്നത് വിപത്തുകളുടെയും യുദ്ധങ്ങളുടെയും കഥകളും വാക്കുകള് കൊണ്ടുള്ള ആലങ്കാരിക പ്രയോഗങ്ങളുമാണ്. പ്രണയത്തിന്റെയും വിരഹത്തിന്റെയും കാവ്യങ്ങളെല്ലാം ആലപിക്കുന്ന ഇവരുടെ പ്രധാന ഉദ്ദേശ്യം സദസ്സില്‍ ആളുകളെ പിടിച്ചിരുത്തലാണ്. ഇവരാണ് മനുഷ്യപ്പിശാചുക്കള്. നേരത്തെ പറഞ്ഞ കൂട്ടര്‍ സ്വയം നന്നായില്ലെങ്കിലും മറ്റുള്ളവരെ നന്നാക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇക്കൂട്ടര്‍ പൊതുജനങ്ങളെ ഭൌതികതയിലേക്കാണ് നയിക്കുന്നത്.

9-      ഉപദേശകരുടെ കൂട്ടത്തില്‍ തന്നെയുള്ളതാണ് ഇക്കൂട്ടരും. പരിത്യാഗികളായവര്‍ ദുനിയാവിനെ ഇകഴ്ത്തിപ്പറഞ്ഞ വാക്കുകളിലും ഹദീസുകളിലുമാണ് ഇവര്‍ വഞ്ചിതരായിരിക്കുന്നത്. അതിനെ അര്ഥമറിയാതെ മനഃപാഠമാക്കി ആവര്ത്തിച്ച് ഉരുവിടുകയാണിവര്‍ ചെയ്യുന്നത്. ഇതുമായി മിന്ബറിലും മിഹ്റാബിലും ചന്തയിലുമെല്ലാം ചെന്ന് ഇപ്രകാരം ജീവിക്കാന് ജനങ്ങളെ ഉപദേശിക്കുന്നു. പരിത്യാഗികളുടെ വാക്കുകള് മനഃപാഠമായക്കിയാല്‍ തന്റെ പാപങ്ങള് പൊറുക്കപ്പെടുമെന്നും അല്ലാഹുവിങ്കല്‍ രക്ഷപ്പെട്ടവനായിത്തീരുമെന്നും അവന് കരുതുന്നു.

10-   ഹദീസിന്റെ വിജ്ഞാനത്തില്‍, അത് കേള്ക്കുന്നതിലും റിപ്പോര്ട്ട് ചെയ്യുന്നതിലും മുഴികിയവരാണ് ഇക്കൂട്ടര്‍. ഇന്ന ശൈഖിനെ തൊട്ട് ഞാന് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട് എന്ന് പറയാന് വേണ്ടി മാത്രം നാടുകളില്‍ കറങ്ങി നടക്കുന്നു ഇവര്‍. ഭാരം വഹിക്കുന്നവരെപ്പോലെയാണ് ഇവര്‍. ഹദീസ് ഉദ്ധരിക്കുമെന്നല്ലാതെ അത് ജീവിതത്തില്‍ പകര്ത്താന് ശ്രദ്ധിക്കില്ല.

11-   ഭാഷയിലും വ്യാകരണത്തിലും കാവ്യങ്ങളിലും മുഴുകിയവരാണ് മറ്റൊരു വിഭാഗം. അവര്‍ വാദിക്കുന്നത് തങ്ങള്ക്ക് പാപങ്ങള് പൊറുക്കപ്പെടുമെന്നും തങ്ങളാണ് യഥാര്ഥ പണഢിതന്മാരെന്നും ഇവര്‍ കരുതുന്നു. ദീനിന്റെയും സുന്നതിന്റെയും അടിസ്ഥാനം ഭാഷാശാസ്ത്രമാണെന്ന് കരുതി വ്യാകരണത്തിന്റെ നിഗൂഢ തത്വങ്ങള് അപഗ്രഥനം ചെയ്ത് അവര്‍ ജീവിതം നശിപ്പിച്ചു. അതാണ് അവര്ക്ക് പറ്റിയ വഞ്ചന. അറബികളുടെ ഭാഷ തുര്ക്കികളുടെ ഭാഷ പോലെയാണെന്നും അതില്‍ സമയം ചെലവഴിക്കുന്നവര്‍ തുര്ക്കികളുടെയും ഇന്ത്യക്കാരുടെയും ഭാഷയില്‍ സമയം കളയുന്നവരെപ്പോലെയാണെന്നും ശറഅ് വന്നു എന്ന വ്യത്യാസമേ ഈ ഭാഷക്കുള്ളൂ എന്നും മനസ്സിലാക്കി ഖുര്ആനും ഹദീസും ഗ്രഹിക്കാനാവശ്യമായത് മനസ്സിലാക്കി ഇതില്‍ നിന്ന് ശ്രദ്ധ തിരിച്ചിരുന്നുവെങ്കില്‍ അവര്‍ രക്ഷപ്പെട്ടേനെ.
 
- ഇമാം ഗസ്സാലി(റ)വിന്റെ അസ്നാഫുല് മഗ്റൂരീന് എന്ന ഗ്രന്ഥത്തില് നിന്ന്. 

2 comments:

Unknown said...

mr. mohammed shafi your great right more

Unknown said...

masha Allah your great shafi right more